ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു സൈനികന് വീരമൃത്യു, ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു സൈനികന് വീരമൃത്യു, ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക്

കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. രണ്ട് ദിവസത്തിനിടെ അഞ്ച് സുരക്ഷാ ഭടന്മാരും ഒരു പ്രദേശവാസിയും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം പാക് തടവില്‍നിന്ന് മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദനന്റെ ഡീബ്രീഫിങ് ഇന്ന് തുടങ്ങിയേക്കും. പാകിസ്ഥാനില്‍ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അഭിനന്ദനെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ നിര്‍ത്തിവച്ച സംഝോത എക്‌സ്പ്രസ്സ് ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് തുടങ്ങും.

അഭിനന്ദന്‍ വര്‍ധമാന്‍ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും ഇന്നലെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.



from mangalam.com https://ift.tt/2VwMK75
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages