വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയയ്ക്കാന്‍ ഇന്ത്യ ഒരുങ്ങി: നിരസിച്ച് പാക്കിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയയ്ക്കാന്‍ ഇന്ത്യ ഒരുങ്ങി: നിരസിച്ച് പാക്കിസ്താന്‍

ന്യൂഡല്‍ഹി: പാക്ക് കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയ്ക്കാമെന്ന ഇന്ത്യന്‍ ആവശ്യം പാക്കിസ്താന്‍ തള്ളിയെന്ന് റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ റാവല്‍ പിണ്ടിയില്‍ നിന്നാണ് പാക്കിസ്താന്‍ അഭിനന്ദനെ ലാഹോറിലേയ്ക്ക് എത്തിക്കുന്നത്. ലാഹോറിലെത്തിച്ച് റെഡ് ക്രോസിനാണ് അഭിനന്ദനെ പാക്കിസ്താന്‍ കൈമാറുന്നത്. തുടര്‍ന്ന് ആരോഗ്യ പരിശോധനകള്‍ക്കു ശേഷം റോഡു മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയിലേയ്ക്ക് തിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി ലംഘിച്ച പാക്കിസ്താന്റെ എഫ്്-16 യുദ്ധവിമാനത്തെ തുരത്തി പിന്തുടരുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ്-21 ബൈസണ്‍ പോര്‍വിമാനം തകരുന്നത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നറിഞ്ഞതോടെ അഭിനന്ദന്‍ പാരഷൂട്ട് വഴിയാണ് പറന്നിറങ്ങിയത്. പാക്ക് അധീന കശ്മീരില്‍ നിലത്തിറങ്ങിയ അഭിനന്ദനെ പാക്ക് വ്യോമസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്ത്യ-പാക്ക് അതിര്‍ത്തിയഇല്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യന്‍ യുദ്ധ വൈമാനികന്‍ പാക്ക് പിടിയിലായത് കനത്ത ആശങ്കകള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തെ കാത്തിരിപ്പിനിടെ വ്യാഴാഴ്ച പാക്ക് പാര്‍ലമെന്റില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമാധാന സന്ദേശമായി ഇന്ത്യന്‍ വൈമാനികനെ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് തിരികെ എത്തിക്കുന്ന അഭിനന്ദനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായ ആരോഗ്യ പരിശോധനകള്‍ക്കു വിധേയമാക്കുമെന്നാണ് സൂചന. അഭിനന്ദനൊപ്പം ഓഫീസര്‍മാരുടെ സംഘവും അനുഗമിക്കും.



from mangalam.com https://ift.tt/2XsEd6Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages