കുപ്പിയില്‍ പെട്രോള്‍ കൊടുക്കില്ല, ബൈക്കിന്റെ ടാങ്ക് ഊരിക്കൊണ്ടു വന്ന് പെട്രോള്‍ വാങ്ങി യുവാക്കള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു പുതിയ ചലഞ്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

കുപ്പിയില്‍ പെട്രോള്‍ കൊടുക്കില്ല, ബൈക്കിന്റെ ടാങ്ക് ഊരിക്കൊണ്ടു വന്ന് പെട്രോള്‍ വാങ്ങി യുവാക്കള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു പുതിയ ചലഞ്ച്

ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും പെട്രോള്‍ തീര്‍ന്ന് വഴിവില്‍ കിടക്കുമ്പോള്‍ വഴിയരുകില്‍ ഉപേക്ഷിക്കപ്പെട്ട കുപ്പിവരെ തപ്പിയെടുപ്പ് അതില്‍ പെട്രോള്‍ വാങ്ങിയ ചരിത്രമില്ലാത്ത മലയാളികള്‍ കുറവാണ്. എന്നാല്‍, അടുത്ത കാലത്തായി രണ്ട് പെണ്‍കുട്ടികളെ പെട്രോളൊഴിച്ച് കൊന്നതോടെ ഇനിമുതല്‍ കുപ്പികളില്‍ പെട്രോള്‍ കൊടുക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വെല്ലുവിളി വീഡിയോകള്‍ വന്നുകൊണ്ടിരിക്കുന്നത്.

മുന്‍പ് ഇത്തരത്തില്‍ ഷവര്‍മ കഴിച്ച് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ ഷവര്‍മ നിരോധിച്ചിരുന്നു. ഏതായാലും കുപ്പികളില്‍ പെട്രോള്‍ കൊടുക്കാതായതോടെ വലഞ്ഞ് ബൈക്കില്‍ ചെത്തി നടക്കുന്ന പിള്ളേരാണ്. എന്തിലും ഏതിലും 'ചലഞ്ച്' നടക്കുന്ന ഈ കാലത്ത് കുറച്ച് യുവാക്കള്‍ പുതിയ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍.

പെട്രോള്‍ തീര്‍ന്ന ബൈക്കിന്റെ ടാങ്ക് ഊരിലെടുത്തുകൊണ്ടു വന്ന് പെട്രോള്‍ അടിക്കുന്നതാണ് പുതിയ ചലഞ്ച്. പ്ലാസ്റ്റിക് കുറ്റികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് എക്‌സ്‌പ്ലോസീവ് നിയമം. പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രേേ ഇന്ധനം നല്‍കാനാകൂ എന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഇതോടെയാണ് നിയമം കര്‍ശനമാക്കിയിരക്കുന്നത്.



from mangalam.com https://ift.tt/2Ou0tcE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages