ന്യൂഡല്‍ഹി: താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരാധകനായി മാറിയെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. നേരത്തെ താന്‍ ഇമ്രാന്‍ ഖാന്റെ വിമര്‍ശകനായിരുന്നു. എന്നാല്‍ ടിവിയില്‍ അദ്ദേഹം നല്‍കിയ ബുദ്ധിപരമായം, സംയമനത്തോടെയുള്ള പ്രസംഗത്തിന് ശേഷം താന്‍ ഇമ്രാന്‍ ഖാന്റെ ആരാധകനായി മാറിയെന്നും കട്ജു ട്വീറ്റ് ചെയ്തു.
ഇന്ത്യ-പാക്ക് സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് കട്ജുവിന്റെ പുതിയ നിലപാട്. പാക്കിസ്ഥാന്റെ തടവിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു. ജനീവ കണ്‍വന്‍ഷന്‍ കരാര്‍ പ്രകാരമാണ് നടപടി.
I was earlier a critic of @ImranKhanPTI , but after the wise and restrained speech he gave on TV I have become his admirer.https://t.co/vkouQvDbl6— Markandey Katju (@mkatju) March 1, 2019
സമാധാനസൂചകമായി ഇമ്രാന്‍ ഖാനെ വിട്ടയ്ക്കുകയാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസ്താവിച്ചത്. കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ടെലിവിഷനില്‍ നടത്തിയ അഭിസംബോധനയില്‍ ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. പാക് മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നത് താല്‍പ്പര്യമില്ലാത്ത കാര്യമാണ്. അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും ഇമ്രാന്‍ വെളിപ്പെടുത്തിയിരുന്നു.
from mangalam.com https://ift.tt/2Xz2sjQ
via IFTTT
No comments:
Post a Comment