കുമ്മനം രാജശേഖരന്‍ തിരിച്ചെത്തി: സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

കുമ്മനം രാജശേഖരന്‍ തിരിച്ചെത്തി: സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവർണർപദവി ഒഴിഞ്ഞ കുമ്മനം രാജശേഖരൻ തലസ്ഥാനത്തി. രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തെത്തിയ അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. ശേഷം ബൈക്ക് റാലിയോടെ അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിച്ച് കൊണ്ട് പോകുകയാണ്. പേട്ട, ജനറൽ ആസ്പത്രി, എൽ.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലിൽ ദർശനത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടർച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാൻ ദേശീയനേതൃത്വം നിർബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കുക, എൻ.ഡി.എയുടെ കൺവീനറാക്കുക തുടങ്ങിയവയാണ് ആർ.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. Content Highlights:Kummanam Rajasekharan returns to Kerala and active in politics


from mathrubhumi.latestnews.rssfeed https://ift.tt/2NYEhr1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages