കൊല്ലം: കൊല്ലം തേവലക്കരയില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള അറസ്റ്റില്‍. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സരസന്‍പിള്ളയെ ഇന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് സരസന്‍പിള്ള.
കേസില്‍ ജയില്‍ വാര്‍ഡനായ വിനീതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആറംഗ സംഘമാണ് വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. സംഘത്തിലെ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. എന്നാല്‍ ആളുമാറിയായിരുന്നു സംഘം രഞ്ജിതിനെ മര്‍ദ്ദിച്ചത്. വിനീതിന്റെ അടിയേറ്റ് ബോധരഹിതനായ രജ്ഞിത് ചികിത്സക്കിടെ മരണമടയുകയായിരുന്നു.
ഫെബ്രുവരി 14നാണ് വീട്ടിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ വിളിച്ചിറക്കി അടിച്ചുവീഴ്ത്തിയത്. രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടംഗ സംഘമായിരുന്നു. ഇവര്‍ പോയതിനു ശേഷമാണ് വിനീതിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമെത്തി മര്‍ദ്ദിച്ചത്.
പെണ്‍കുട്ടിയെ കളിയാക്കിയ സംഭവത്തില്‍ രഞ്ജിത് നിരപരാധിയാണെന്നു പോലീസും സ്ഥിരീകരിക്കുന്നുണ്ട്.
from mangalam.com https://ift.tt/2UobFtp
via IFTTT
No comments:
Post a Comment