തിരുവനന്തപുരം : കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയതായി കണ്ടെത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാന്‍ പഴുതടച്ച അന്വേഷണം നടത്താന്‍ പൊലീസും ഇന്റലിജന്‍സും തീരുമാനിച്ചിരിക്കുന്നത്.
സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍ പറത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. സംഭവത്തില്‍ പോലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് അര്‍ധരാത്രി ഡ്രോണ്‍ കണ്ടെത്തിയത് എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികളും അന്വേഷണം നടത്തുന്നത്.
പൊലീസുമായി സഹകരിച്ചാകും ഇന്റലിജന്‍സിന്റെ അന്വേഷണം. പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാണ് ഡ്രോണ്‍ പറത്തിയതെങ്കില്‍ അത് പകല്‍ മാത്രമേ നടത്താറുള്ളൂ. അതല്ലാതെ പൊലീസ് അനുമതിയില്ലാതെ അര്‍ദ്ധരാത്രി ആരാണ് ഡ്രോണ്‍ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്.
from mangalam.com https://ift.tt/2JsQ2am
via IFTTT
No comments:
Post a Comment