റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെപ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരാണസിയിൽ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തിയത്. പ്രചാരണത്തിനിടെ റായ്ബറേലിയിൽ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയോട് അഭ്യർഥിച്ചിരുന്നു. അപ്പോൾ എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക മറുപടിയായി നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് പാർട്ടി ആവശ്യപ്പെടുന്ന ഏത് സീറ്റിലും മത്സരിക്കാൻ താൻ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസി മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രതികരണം വന്നിരിക്കുന്നത്. നിലവിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല ഉള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. പാർട്ടി ഇവിടേക്ക് നിയോഗിച്ചതോടെ സോണിയയുടെ മണ്ഡലത്തിൽ പ്രിയങ്ക മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രിയങ്ക മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. കിഴക്കൻ യുപിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ പ്രിയങ്ക നടത്തിയ റാലികളും ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. Content Highlights:"Why Not Varanasi," Priyanka Gandhi Election Replay
from mathrubhumi.latestnews.rssfeed https://ift.tt/2WukVgc
via
IFTTT
No comments:
Post a Comment