ചിതറ കൊലപാതകക്കേസ്; ബഷീര്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീട്ടില്‍ കയറി കുത്തിയതെന്ന് പ്രതി ഷാജഹാന്റെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

ചിതറ കൊലപാതകക്കേസ്; ബഷീര്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീട്ടില്‍ കയറി കുത്തിയതെന്ന് പ്രതി ഷാജഹാന്റെ വെളിപ്പെടുത്തല്‍

കൊല്ലം: ചിതറയിലെ കൊലപാതാകം വ്യക്തിവൈരാഗ്യം മൂലമെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. താന്‍ പകരം വീട്ടാന്‍ തന്നെയാണ് കൊല്ലപ്പെട്ട ബഷീറിന്റെ വീട്ടില്‍ എത്തിയതെന്ന് പ്രതി ഷാജഹാന്റെ മൊഴി. കപ്പ വില്‍ക്കുന്ന സ്ഥലത്ത് വെച്ച് ബഷീറുമായി അടിപിടിയുണ്ടായി. ബഷീര്‍ തന്നെ മര്‍ദിച്ചു. ഇതിന്റെ പകരം വീട്ടാനാണ് ബഷീറിന്റെ വീട്ടില്‍ എത്തിയതെന്ന് ഷാജഹാന്‍ പറഞ്ഞു.

ബഷീറിനെ കൊല്ലാന്‍ തന്നെയാണ് എത്തിയതെന്ന് ഷാജഹാന്‍ പറയുന്നു. ബഷീര്‍ കുളിച്ചുകൊണ്ടിരിക്കുന്ന സമയം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും ഷാജഹാന്‍ വ്യക്തമാക്കി.

'സഞ്ചി ബഷീറെ കിഴങ്ങുണ്ടോ' എന്ന് ചോദിച്ച് ഷാജഹാന്‍ കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെ കുറിച്ച് അന്വേഷിച്ചു വരുകയാണ്. കളിയാക്കിയത് ചോദ്യം ചെയ്ത ബഷീര്‍ ഷാജഹാന്റെ തലയില്‍ പരുക്കേല്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന വിധത്തില്‍ സിപിഎം ആരോപണവുമായി രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താലും നടത്തി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം വാദം ബഷീറിന്റെ സഹോദരി പുത്രി അഫ്‌സാ ബീവി തള്ളിയിരുന്നു.



from mangalam.com https://ift.tt/2EtmQu3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages