'വോട്ട് ചോദിച്ച് ചെന്ന പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു'; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വ്യക്തമാക്കി ജയരാജന്‍ തന്നെ രംഗത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

'വോട്ട് ചോദിച്ച് ചെന്ന പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു'; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വ്യക്തമാക്കി ജയരാജന്‍ തന്നെ രംഗത്ത്

വടകര: വോട്ട് ചോദിച്ച് ചെന്ന വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ ചൂലെടുത്ത് വീട്ടമ്മ ആട്ടിയിറക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി പി ജയരാജന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു' എന്നു പറഞ്ഞു ചില യുഡിഎഫ് അണികള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. നാണം കെട്ട തോല്‍വി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്ര ബേജാറ്. അതുകൊണ്ടാണല്ലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ കയറിയ ആ വീട് കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലായി എന്ന സ്ഥലത്തെ സ:എരഞ്ഞോളിക്കണ്ടി ഹസ്സന്‍ എന്നയാളുടെ വീടാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (25. 3.2019) രാവിലെ മുടപ്പിലാവില്‍ നോര്‍ത്തിലായിരുന്നു സ്വീകരണം. സ്വീകരണ സ്ഥലം ഒരുക്കിയത് സ: എരഞ്ഞോളിക്കണ്ടി ഹസ്സന്റെ വീട്ടുപറമ്പിലായിരുന്നു. സ്വീകരണ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ഹസന്റെ വീട്ടു വരാന്തയില്‍ കാത്തിരുന്ന തൊട്ടടുത്ത നൂറുല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകര്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. പിന്നീട് സ: ഹസന്റെ ഭാര്യയെയും മറ്റും കണ്ടു. പിന്നീട് വീട്ടുമുറ്റത്തിനടുത്ത സ്വീകരണ സ്ഥലത്ത് പോയി. ഈ സംഭവത്തെ ആണ് 'വീട്ടമ്മ ഇറക്കിവിട്ടു' എന്ന് കുപ്രചരണം ഇറക്കുന്നത്.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു' എന്നു പറഞ്ഞു ചില യുഡിഎഫ് അണികള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു.
നാണം കെട്ട തോല്‍വി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്ര ബേജാറ്.അതുകൊണ്ടാണല്ലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

യുഡിഎഫുകാര്‍ക് ഇനിയും സംശയം ഉണ്ടെങ്കില്‍ വീട്ടുടമസ്ഥനായ സ:എരഞ്ഞോളിക്കണ്ടി ഹസ്സനോട് അന്വേഷിക്കാം.

ഇനിയും പലതരം കള്ള പ്രചാരണങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം.ഇത്തരത്തില്‍ പ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓര്‍ത്ത് ദുഖിക്കുന്നു...



from mangalam.com https://ift.tt/2WubZHV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages