കേരളത്തിന് പുറത്തുകടന്നാല്‍ സിപിഎമ്മും ബിജെപിയും ഒന്ന്; ലക്ഷ്യം മോദിയുടെ പതനം മാത്രം; ഒ. രാജഗോപാല്‍ എം.എല്‍.എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

കേരളത്തിന് പുറത്തുകടന്നാല്‍ സിപിഎമ്മും ബിജെപിയും ഒന്ന്; ലക്ഷ്യം മോദിയുടെ പതനം മാത്രം; ഒ. രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: കേരളത്തിനു പുറത്തു കടന്നാല്‍ സി .പി .എമ്മും കോണ്‍ഗ്രസും ഒന്നാണെന്ന് ബിജെപി എംഎല്‍എ. അവര്‍ക്ക് നരേന്ദ്ര മോദിയെ തകര്‍ക്കുക എന്നുള്ള ഒരു അജണ്ഡ മാത്രമേയുള്ളൂവെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നയിച്ച തെക്കന്‍ മേഖല കേരള പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ധഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ തിരുവനതപുരത്ത് നിന്ന് ബി.ജപി എം.പി വേണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജഗോപാല്‍ പറഞ്ഞു.

മോദി കൊണ്ടു വരുന്ന പദ്ധതികള്‍ക്ക് ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ചു വയ്ക്കുന്ന ഫോട്ടോഷോപ്പ് എം.പിമാരാണ് കേരളത്തിലുള്ളതെന്ന് യാത്രനടത്തിയ കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി പേയ്‌മെന്റ് സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്നും തിരുവനന്തപുരത്ത് ഇടത് മുന്നണി ശശി തരൂരിന് വോട്ട് മറിച്ചു നല്‍കിയെന്നും.ആ സംഭവത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനായി തെളിഞ്ഞ ഒരാളാണ് ഇപ്പോള്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മോദിയെ പിന്തുണക്കുന്ന എം.പിമാര്‍ കേരളത്തില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകര്‍ക്കുന്നതിനെതിരെയും ആക്രമത്തിനും വികസന മുരടിപ്പിനെതിരെയും എന്ന മുദ്രവാക്യവുമായാണ് യാത്ര തുടക്കം കുറിച്ചത്. മാര്‍ച്ച് അഞ്ചിന് തുടങ്ങിയ പര്യടനം 35 മണ്ഡലങ്ങളിലൂടെയാണ് യാത്ര നടത്തിയത്. സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളായ എം പദ്മകുമാര്‍, ജില്ലാ പ്രസിഡന്റ് സുരേഷ് ,കരമന ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



from mangalam.com https://ift.tt/2tZbnO7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages