യൂട്യൂബിലെ പ്രസവ വീഡിയോ നോക്കി ഡോക്ടറുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാന്‍ ശ്രമിത്ത യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. അവിവാഹിതയായ യുവതിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിലന്ദ്പൂരിലാണ് സംഭവം.
മത്സരപ്പരീക്ഷക്കു തയ്യാറെുക്കുന്നതിനായി ബിലന്ദ്പൂരില്‍ മുറി വാടകക്കെടുത്താണ് യുവതി താമസിച്ചിരുന്നത്. റൂമില്‍ നിന്നും പുറത്തേക്ക് രക്തമൊഴുകുന്നതു കണ്ട് അടുത്ത മുറികളിലുണ്ടായിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയും കുഞ്ഞിനെയുമാണ് കണ്ടത്.
സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ ഭാഗത്തു നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും യുവതിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2VRxnpZ
via IFTTT
No comments:
Post a Comment