വാരാണസി : സൈനീകര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് മോഡിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വാരണാസിയില്‍ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും തേജ് ബഹദൂര്‍ യാദവ് പറയുന്നു.
സൈനീകരുടെ പേരില്‍ വോട്ടു ചോദിക്കുന്ന മോഡി അവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സൈന്യത്തെ, പ്രത്യേകിച്ച് അര്‍ധ സൈനീക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തു എന്നത് തുറന്ന് കാട്ടാനാണ് മത്സരിക്കുന്നതെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തന്നെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആണ് മത്സരിക്കുന്നതെന്നും ഹരിയാനയിലെ റിവാരി സ്വദേശിയായ തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവിപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2V8ZdOE
via IFTTT
No comments:
Post a Comment