കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർഥി താൻ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ.സുധാകരൻ. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ സുധാകരന് യുഡിഎഫ് പ്രവർത്തകർ വൻ സ്വീകരണമൊരുക്കി. സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തിൽ അംഗീകരിച്ച സ്ഥാനാർഥി എന്ന നിലക്കാണ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും കെ.സുധാകരൻ അറിയിച്ചു. രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കേരളത്തിലും വിഭിന്നമല്ല കാര്യങ്ങൾ. രണ്ട് ഫാസിസ്റ്റ് ശക്തികൾക്കെതിരെയാണ് ഈ തിരഞ്ഞെടുപ്പ്. അക്രമരാഷ്ട്രീയവും വാഗ്ദാന ലംഘനങ്ങളുമാണ് തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. കണ്ണൂരിലും കാസർഗോഡും മലപ്പുറത്തും അക്രമികളാൽ ചിതറിത്തെറിച്ച രക്തസാക്ഷികളുടെ വികാരങ്ങൾ നെഞ്ചിലേറ്റി കൊണ്ടാണ് കേരളത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുധാകരൻ സ്വീകരണത്തിന് ശേഷം പ്രതികരിച്ചു. ഏത് രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിക്കാൻ യുഡിഎഫും കോൺഗ്രസും സജ്ജമാണെന്നതിനുള്ള പ്രഖ്യാപനവുമായിട്ടാണ് ഒരിക്കൽ കൂടി ഞാൻ കണ്ണൂരിലേക്ക് വന്നിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു. Content Highlights:I am the candidate in Kannur-k sudhakaran-loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2T3DLbU
via
IFTTT
No comments:
Post a Comment