ചില കൗതുമുള്ള പേരുകള്‍ കേട്ടാല്‍ നമ്മള്‍ മറക്കാറില്ല. സാധാരണ പേരില്‍ നിന്ന് വ്യത്യസ്തമായി കേള്‍ക്കുന്ന പേരുകള്‍ നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. മറ്റ് ചില പേരുകള്‍ നമ്മള്‍ക്ക് പറയാന്‍ തന്നെ പ്രയാസമായിരിക്കും. ആരും കേട്ടിട്ടില്ലാത്ത പേരുകള്‍ ഇടാന്‍ പലപ്പോഴും മാതാപിതാക്കള്‍ തല പുകയ്ക്കാറുമുണ്ട്. ചിലരുടെ പേരുകള്‍ നമ്മളെ ചിരിപ്പിക്കാറുമുണ്ട്. രാജസ്ഥാനിലെ ഒരു ജില്ലയിലെ ആളുകളുടെ പേര് കേട്ടാല്‍ ആരും ചിരിച്ച് പോകും.
രാജസ്ഥാനിലെ ബൂംദി ജില്ലയിലെ ആളുകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് പേരിടുന്നത് അവര്‍ക്ക് തോന്നുന്നതു പോലെയാണ്. ആന്‍ഡ്രോയിഡ് പനിയാണ്, സാംസങിന് തലകറക്കമാണ്, മിസ്ഡ് കോള്‍ അമ്മയായി എന്നിങ്ങനെയാണ് ഇവിടുള്ളവരുടെ പേരുകള്‍. ബൂംദി ജില്ലയിലെ ആളുകള്‍ എല്ലാം തന്നെ നിരക്ഷരരാണ്. ഗ്രാമത്തിലെ മിക്കവരും മോഷണം തൊഴിലാക്കിയവരാണ്. അതുകൊണ്ട് തന്നെ പൊലീസ് സ്‌റ്റേഷനും കോടതിയും കയറി ഇറങ്ങുന്നവരാണ് ഇവര്‍. ബൂംദിയില്‍ റാം നഗര്‍ ഗ്രാമത്തില്‍ കാഞ്ഞാര്‍ സമുദായത്തില്‍പെട്ട 500 ആളുകള്‍ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്.
മുത്തച്ഛനു ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാല്‍ ഒരാള്‍ക്ക് 'ഹൈക്കോര്‍ട്ട്' എന്ന പേരു ലഭിച്ചു. ഐജി, എസ്പി, മജിസ്‌ട്രേറ്റ് എന്നീ പേരുകളും ഇവിടെ സാധാരണമാണ്. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്റെ കുടുംബാംഗങ്ങള്‍ക്കിട്ട പേരുകള്‍ സോണിയ, രാഹുല്‍, പ്രിയങ്ക, എന്നിങ്ങനെയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സാംസംഗ്. ആന്‍ഡ്രോയിഡ് , കളക്ടര്‍, സിം കാര്‍ഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോള്‍, ഹൈക്കോടതി ഇങ്ങനെ നീളുന്നു ആളുകളുടെ പേരുകള്‍.
from mangalam.com https://ift.tt/2VwMPrp
via IFTTT
No comments:
Post a Comment