ജെയിംസിന്റെ വഴിയേ വിന്‍ഗാഡയും; ബ്ലാസ്‌റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ജെയിംസിന്റെ വഴിയേ വിന്‍ഗാഡയും; ബ്ലാസ്‌റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോർട്ട്. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ സൂപ്പർകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ആരോസിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തുവരുന്നത്. ഐ.എസ്.എല്ലിൽ എഫ്.സി പുണെ സിറ്റിയെ അവസാന ആറു മത്സരങ്ങളിൽ പരിശീലിപ്പിച്ച ഫിൽ ബ്രൗണുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചർച്ച നടത്തിയതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. മുൻ ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോളർ കൂടിയാണ് ബ്രൗൺ. ഇതോടെ ഡേവിഡ് ജെയിംസിനു ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഏറ്റെടുത്ത നെലോ വിൻഗാഡയുടെ സ്ഥാനം തെറിച്ചേക്കും. പത്ത് രാജ്യങ്ങളിൽ ഇരുപതോളം ഫുട്ബോൾ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് വിൻഗാഡ. ഏഷ്യൻ കപ്പിൽ ഇറാൻ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായിരുന്നു. മലേഷ്യ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അണ്ടർ-20 ടീമുകളെയും വിൻഗാഡ പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയം ക്ലബ്ബിന്റെ മുൻ താരം കൂടിയായ ഇഷ്ഫാഖ് അഹമ്മദിനെ പരിശീലക സംഘത്തിലെത്തിക്കാനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. Content Highlights:phil brown likely to join kerala blasters report


from mathrubhumi.latestnews.rssfeed https://ift.tt/2UGDKwq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages