ഇന്ത്യയുടെ വനിതാ ടെന്നീസ് താരം സാനിയ മിര്‍സയും മകനും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയില്‍ വയറലായികൊണ്ടിരിക്കുകയാണ്. സാനിയയുടെ മടിയില്‍ കയ്യിലൊതുങ്ങാത്ത റാക്കറ്റും പിടിച്ചിരിക്കുന്ന ഇസ്ഹാന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പും നിരവതി ചിത്രങ്ങള്‍ സാനിയ സോഷ്യള്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. കൂടുതലും ഷോയിബ് മാലിക്കിനും മകനും ഒപ്പംമുള്ളതാണ്. എല്ലാത്തിനും വലിയ സപ്പോര്‍ട്ടാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
'ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും' എന്ന അടിക്കുറുപ്പും ചിത്രത്തിനൊപ്പം സാനിയ പങ്കുവെച്ചിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റുകളും ഇതിനോടകം തന്നെ പോസ്റ്റിന് കിട്ടിക്കഴിഞ്ഞു. 'അവനൊകു ക്രിക്കറ്റ് ബാറ്റ് കൊടുക്കൂ' എന്നാണ് ഒരു ആരാധക കമന്റ് ഇട്ടിരിക്കുന്നത്.
'കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്‌നങ്ങള്‍ക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോള്‍ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആക്കാന്‍ ചിലര്‍ പറയും. പക്ഷേ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്' സാനിയക്ക് മകനെ ആരാക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.
from mangalam.com https://ift.tt/2UYIJZz
via IFTTT
No comments:
Post a Comment