കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരേ ഒരു പാർട്ടി ഡൽഹിയിൽ അന്തർനാടകങ്ങൾ നടത്തിയെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്ധമായ കോൺഗ്രസ് വിരോധമാണെന്നും വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. രാഹുലിനോട് വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ വയനാട്ടിലേക്ക് നിർദേശിച്ചിരുന്ന യു.ഡി.എഫ്. സ്ഥാനാർഥി ടി. സിദ്ദീഖ് മത്സരരംഗത്തുനിന്ന് പിന്മാറി. ഇതോടെ രാഹുൽഗാന്ധി വയനാട്ടിൽതന്നെ മത്സരിക്കുമെന്നായിരുന്നു നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ. എന്നാൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസ് കേന്ദ്രനേതൃത്വവും രാഹുൽഗാന്ധിയും ഇതുവരെയും തീരുമാനമെടുക്കാത്തതാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. Content Highlights:rahul gandhis candidature in wayanad, kpcc president mullappallys allegation against a party
from mathrubhumi.latestnews.rssfeed https://ift.tt/2Ozfaev
via
IFTTT
No comments:
Post a Comment