തിരുവനന്തപുരത്ത് ഡ്രോണ്‍ പറന്നസംഭവം: അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടും- കമ്മീഷണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

തിരുവനന്തപുരത്ത് ഡ്രോണ്‍ പറന്നസംഭവം: അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടും- കമ്മീഷണര്‍

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോൺ പറന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന അടക്കമുള്ള കേന്ദ്രസേനകളുടെ സഹായം തേടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് ഗുരുഡിൻ. റെയിലൽവേ സർവേയുടെ ആവശ്യത്തിനു വേണ്ടിയാണോ ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്. വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കോവളത്തും തുമ്പ വി എസ് എസ് സി ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോൺ പറന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പറന്നത് ഡ്രോൺ ആണോ പറന്നതെന്ന കാര്യത്തിൽ പോലീസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. content highlights:drone sighted at police head quarters thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2HYow1Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages