വൈത്തിരി വെടിവെപ്പ് തങ്ങളുടെ പിഴവെന്ന് മാവോവാദികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

വൈത്തിരി വെടിവെപ്പ് തങ്ങളുടെ പിഴവെന്ന് മാവോവാദികൾ

നിലമ്പൂർ: വൈത്തിരിയിലുണ്ടായ വെടിവെപ്പ് തങ്ങൾക്ക് പറ്റിയ പിഴവാണെന്ന് മാവോവാദികൾ പറഞ്ഞതായി നായാടംപൊയിൽ മുതുവാൻ കോളനിക്കാർ പറഞ്ഞു. കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മൂന്നു മാവോവാദികളെത്തിയത്. തുടർന്ന് െചാവ്വാഴ്ച രാവിലെ മാവോവിരുദ്ധസേനയുടേയും തണ്ടർബോൾട്ടിന്റേയും നേതൃത്വത്തിൽ പോലീസ് സംഘമെത്തി കോളനിവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മലയാളിയായ സോമൻ, കർണാടക സ്വദേശി വിക്രംഗൗഡ, കോയമ്പത്തൂർ സ്വദേശി സന്തോഷ് എന്നിവരാണ് എത്തിയതെന്ന് പോലീസിന് സൂചനയുണ്ട്. ഭക്ഷണം കോളനിവാസികൾ ഉണ്ടാക്കി നൽകി. സമീപത്തെ ചെമ്പോത്തി മലവാരത്തിന്റെ ഭാഗത്തേക്കാണ് ഇവർ പോയത്. മൂന്നുപേരുടെ കയ്യിലും എ.കെ.47 തോക്കും നാടൻ തോക്കുമുണ്ടായിരുന്നു. ഒരാൾ മലയാളവും രണ്ടുപേർ തമിഴ് കലർന്ന മലയാളവുമാണ് സംസാരിച്ചിരുന്നത്. അരി, വെളിച്ചെണ്ണ തുടങ്ങി 25 കിലോയോളം വിവിധ സാധനങ്ങൾ കോളനിക്കാരിൽനിന്ന് ശേഖരിച്ചുകൊണ്ടുപോയി. Content highlights: Vythiri shooting was a mistake says maoist


from mathrubhumi.latestnews.rssfeed https://ift.tt/2UGtPa1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages