സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മാവേലിക്കര സബ് ജയിലിനുള്ളില്‍ മരിച്ചനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മാവേലിക്കര സബ് ജയിലിനുള്ളില്‍ മരിച്ചനിലയില്‍

മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന എം ജെ ജേക്കബിനെയാണ് സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കുമരകം സ്വദേശിയാണ് ജേക്കബ്. രാവിലെ അഞ്ചുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടത്തുക. സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ടാണ് ജേക്കബിനെ മാവേലിക്കര ജയിലിൽ പ്രവേശിപ്പിച്ചത്. തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നു ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചികിത്സയ്ക്കായി വായ്പ നൽകുന്ന ധനകാര്യ സ്ഥാപനത്തിൽനിന്ന് എഴുപതുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ജേക്കബിനെതിരെയുള്ള കേസ്. content highlights:remand prisoner found dead in mavelikkara sub jail


from mathrubhumi.latestnews.rssfeed https://ift.tt/2ToqbAa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages