'കവിത മാത്രമല്ല കറാറും ഇഷ്ടപ്പെട്ടാല്‍ എടുക്കാം; റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ'; പ്രധാനമന്ത്രിയെ ട്രോളി ദീപ നിശാന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

'കവിത മാത്രമല്ല കറാറും ഇഷ്ടപ്പെട്ടാല്‍ എടുക്കാം; റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ'; പ്രധാനമന്ത്രിയെ ട്രോളി ദീപ നിശാന്ത്

കവിത മോഷ്ടിച്ചതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനത്തിനിരയായ അധ്യാപികയാണ് ദീപ നിശാന്ത്. യുവ കവിയായിരുന്ന കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാഗസിനില്‍ അച്ചടിച്ച് വന്നതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ദീപ നിശാന്ത് ക്ഷമചോദിച്ച് രംഗത്തെത്തി. ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചയാകുന്നത് ദീപ നിശാന്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം! എന്ന് ദീപ കുറിച്ചു.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ചതാണ് ദീപ. 'കവിത മാത്രമല്ല കറാറും ഇഷ്ടപ്പെട്ടാല്‍ എടുക്കാം!. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ'! ദീപ ഫേസ്ബുക്കില്‍ കുറിച്ചു.



from mangalam.com https://ift.tt/2C4SayY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages