കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണിക്കു മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം. സീറ്റിനായി ജോസഫ് മാണി വിഭാഗങ്ങള്‍ അവകാശ തര്‍ക്കം നടത്തുന്നതിനിടയിലാണ് ജോസഫിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരക്കുന്നത്. പാലായില്‍ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഉച്ചകഴിഞ്ഞ് കോട്ടയത്തു നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ജോസഫ് സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായില്ല.
മാണിഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ സാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുമായി കെ.എം. മാണി കൂടിയാലോചന നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ ജോസഫ് അറിയിച്ചിരുന്നു. അന്തിമതീരുമാനം പ്രഖ്യാപിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണു നേതൃയോഗങ്ങള്‍ പിരിഞ്ഞത്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് പിന്നാലെ രാത്രിയില്‍ മാണി വിഭാഗം കോട്ടയത്തു പ്രത്യേകയോഗം ചേര്‍ന്നു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകട്ടെ സീറ്റ് ജോസഫിന് എന്ന തരത്തിലേക്കു കാര്യങ്ങളെത്തിയെങ്കിലും മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയും കോണ്‍ഗ്രസ് പിന്തുണയുമായി രംഗത്ത് വന്നതും മാണി വിഭാഗത്തിന് ജോസഫിനോട് അമര്‍ഷം കൂട്ടിയിട്ടുണ്ട്. നേരത്തേ ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ഇടുക്കിയിലും കോട്ടയത്തും രണ്ടു സീറ്റ് മാണി വിഭാഗം ചോദിച്ചെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചില്ല. ഇതോടെയാണ് കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചത്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോണ്‍ഗ്രസ് പട്ടികയാകാനിരിക്കെ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കേരളാകോണ്‍ഗ്രസ് വന്നു പെട്ടിരിക്കുന്നത്.
അതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇനിയും വൈകുമെന്നാണ് സൂചന. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോണ്‍ഗ്രസിന്റെ പട്ടിക പുറത്തിറങ്ങൂ. തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും തീയതി പുറത്തു വന്നിരിക്കേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിടുകയും പ്രചരണം തത്വത്തില്‍ തുടങ്ങിയിരിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിലെ സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എംഎല്‍എ മാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിന് പുറമേ സീനിയര്‍ നേതാക്കള്‍ മത്സരിക്കുന്നില്ല എന്ന നിലപാട് എടുത്തതില്‍ ഹൈക്കമാന്റ് അതൃപ്തിയിലുമാണ്.
from mangalam.com https://ift.tt/2SYJj7E
via IFTTT
No comments:
Post a Comment