ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാഖോട്ടില്‍ ഒരു മാസത്തിന് ശേഷം മാധ്യമ സംഘവുമായി പാക്കിസ്ഥാന്‍ സൈന്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാഖോട്ടില്‍ ഒരു മാസത്തിന് ശേഷം മാധ്യമ സംഘവുമായി പാക്കിസ്ഥാന്‍ സൈന്യം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാഖോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ താവളത്തില്‍ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരെ എത്തിച്ചു. ഒരു മാസത്തിന് ശേഷമാണ് ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഇവിടെ എത്തിച്ചത്. മാര്‍ച്ച് 28 വ്യാഴാഴ്ചയാണ് ഇവരെ ഇവിടെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ വാദം തെറ്റാണെന്ന് തെളിയിക്കുവാനാണ് മാധ്യമസംഘത്തെ അവിടെ എത്തിച്ചത്. എന്നാല്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോ സൈന്യം അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മസ്ജിതില്‍ 300 ഓളം കുട്ടികള്‍ ഉണ്ടെന്നും അവരോട് സംവദിക്കാനും സാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ ശേഖരിച്ച വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍ എന്നിവ തങ്ങളുടെ പക്കലില്ലെന്നാണ് പാക് സൈന്യം പിന്നീട് വ്യക്തമാക്കിയത്. ഇന്ത്യവ്യോമാക്രമണം നടത്തിയ പ്രദേശം ആറ് ഏക്കറോളം വിസ്തൃതിയുളളതാണെങ്കിലും വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശന അനുമതിയുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ സംവദിച്ച കുട്ടികള്‍ പ്രദേശവാസികളാണോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ആക്രമണത്തില്‍ 300ഓളം ഭീകരരെ വധിച്ചുവെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അത്തരത്തില്‍ ആള്‍വാസമില്ലാത്ത സ്ഥലത്താണ് ആക്രമണമുണ്ടായത് എന്ന് പാക്കിസ്ഥാനും പ്രതികരിച്ചു.

ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രമായിരുന്ന മസ്ജിത്തില്‍ ഫെബ്രുവര്‍ 26നാണ് പ്രത്യാക്രമണം നടത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദ വര്‍ദ്ധമാനെ പോലീസ് പിടികൂടുകയും തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ വിട്ടയക്കുകയും ചെയ്യുകയായിരുന്നു.



from mangalam.com https://ift.tt/2K4R6BR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages