എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവം രാഷ്ട്രീയ മേഖലയില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്. വടക്കന്റെ ഈ രാഷ്ട്രീയ മാറ്റത്തിനെ അവസരവാദം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ടോം വടക്കനെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. ടോം വടക്കന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ശ്രദ്ധേയമാകുന്ന മറ്റൊരു പേരാണ് ഷമ മുഹമ്മദ്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ കാര്യക്ഷമാക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു 2018 ഡിസംബര്‍ 31 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ 10 അംഗ പുതിയ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ ഷമ മുഹമ്മദും ഉള്‍പ്പെട്ടിരുന്നു. എഐസിസി ദേശീയ വക്താവ് സ്ഥാനത്തേക്ക് എത്തിയ ഷമ മാഹി സ്വദേശിയാണ്. മാധ്യമപ്രവര്‍ത്തക, ദന്തഡോക്ടര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അവര്‍. ദീര്‍ഘകാലം സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു.
ടോം വടക്കന്റെ ഈ അവസരവാദത്തിനെ രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കിയും ഡോ. ഷമ രംഗത്തെത്തിയിരുന്നു. അധികാരത്തിന് വേണ്ടി മാത്രമാണ് ടോം വടക്കന്റെ പാര്‍ട്ടി മാറ്റമെന്നാണ് ഷമ ചൂണ്ടിക്കാട്ടിയത്. മോദിക്കെതിരെ ഇത്രകാലം തെറി പറഞ്ഞുനടന്ന ഒരു മനുഷ്യനാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. മുപ്പത് വര്‍ഷം നില നിന്ന പ്രത്യയശാസ്ത്രം പെട്ടെന്ന് ഒരു ദിവസം എങ്ങനെ മാറാനായെന്നും അവര്‍ ചോദിച്ചു. ടോം വടക്കന്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പാര്‍ട്ടി മാറിയതെന്നുമാണ് ഷമ പറയുന്നത്.
from mangalam.com https://ift.tt/2ubI37i
via IFTTT
No comments:
Post a Comment