കർണാടക: യെദ്യൂരപ്പയ്ക്കെതിരായ അഴിമതി ആരോപണം പച്ചക്കള്ളമെന്നും കോൺഗ്രസ് വ്യാജരേഖ ചമച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. യെദ്യൂരപ്പയുടേതെന്ന പേരിൽ കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്ന ഡയറിയിലെ കൈപ്പട പരിശോധനക്ക് വിധേയമാക്കണമെന്നും എങ്കിൽ മാത്രമേ സത്യാവസ്ഥ പുറത്തുവരുകയുള്ളൂവെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. പരാജയ ഭീതിമൂലമാണ് കോൺഗ്രസ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത്. ഒരു കടലാസ് കഷ്ണം ഉയർത്തിക്കാണിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് യെദ്യൂരപ്പയും രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരേ ഇപ്പോഴുണ്ടായ ആരോപണം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. പുറത്തുവന്ന രേഖകൾവ്യാജമാണ്. മാനനഷ്ട കേസ് നൽകുന്നതിനായി നിയമ വിദഗ്ധരുമായി ആലോചിക്കും- യെദ്യൂരപ്പ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രിയാകാൻ ബി.എസ്.യെദ്യൂരപ്പബി.ജെ.പി. നേതൃത്വത്തിന് 1000 കോടി നൽകിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പ് ചൂണ്ടിക്കാണിച്ചാണ്കോൺഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് 150 കോടി വീതവും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എൽ.കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി രൂപ വീതവും നൽകിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നൽകിയതായും കാരവൻ മാഗസിൻ പുറത്തുവിട്ട തെളിവുകളിൽ പറയുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെ ജഡ്ജിമാർക്ക് 250 കോടിയും അഭിഭാഷകർക്ക് 50 കോടിയും നൽകിയതായും ഡയറിയിലുണ്ട്. എന്നാൽ ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരുകൾ ഇവയിലില്ല. 2009ലേതാണ് ഈ ഡയറിക്കുറിപ്പുകൾ. കന്നഡയിൽ യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരത്തിലാണ് ഡയറിക്കുറിപ്പുകളെന്ന് കാരവൻ മാഗസിൻ പറയുന്നു. Content Highlights:BJP Denies Congress Allegations Against yeddyurappa
from mathrubhumi.latestnews.rssfeed https://ift.tt/2Oji7Qd
via
IFTTT
No comments:
Post a Comment