ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആറ് മരണം, ഡ്രൈവറെ തത്സമയം വെടിവെച്ച് കൊന്ന് ചൈനീസ് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആറ് മരണം, ഡ്രൈവറെ തത്സമയം വെടിവെച്ച് കൊന്ന് ചൈനീസ് പോലീസ്

ബെയ്ജിങ്: സെൻട്രൽ ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി ആറ് മരണം. കാറോടിച്ച ഡ്രൈവറെ സംഭവസ്ഥലത്ത്പോലീസ് വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച സോയാങ് സിറ്റിയിലെ ഹ്യൂബി പ്രവിശ്യയിലാണ്സംഭവം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലും ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റിയ സമാനമായ സംഭവം നടന്നിരുന്നു. പതിനൊന്നു പേരാണ് അന്ന് കൊല്ലപ്പെട്ടത്. സെൻട്രൽ ഹ്യുനാൻ പ്രവിശ്യയിലെ ഹെങ്ടോങിലായിരുന്നു അന്ന് സംഭവം നടന്നത്. ആയുധവുമായി വന്ന ഡ്രൈവർ മനപ്പൂർവ്വം കാർ ഇടിച്ചു കയറ്റുകയായിരുന്നു. നവംബറിലും സമാന സംഭവമുണ്ടായി. റോഡ് മുറിച്ചു കടക്കുന്നവർക്ക് നേരെ കാർ ഇടിച്ചു കയറ്റി അഞ്ച്പേർ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ആത്മഹത്യപ്രവണതയുള്ളയാൾ കുടുംബപ്രശ്നം കാരണമാണ് ഇത്തരമൊരു ക്രൂരത അന്ന് ചെയ്തത്. content highlights:Car Rams into Crowd In China, Driver Shot Dead By Police


from mathrubhumi.latestnews.rssfeed https://ift.tt/2JtmEkk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages