ടി.വി ചാനല്‍ മാറ്റിയതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക്; ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ടി.വി ചാനല്‍ മാറ്റിയതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക്; ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍

ചെന്നൈ: ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ വഴക്ക് കത്തിക്കുത്തില്‍ കലാശിച്ചു. തമിഴ്‌നാട്ടിലെ അയോതി നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യ റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനുമായി മല്ലിടുകയാണ്.

മത്സ്യത്തൊഴിലാളിയായ വീരന്‍ (50) ആണ് ഭാര്യ ഉഷയെ ആക്രമിച്ചത്. പഴയകാല സിനിമ ഗാനങ്ങള്‍ കാണുകയായിരുന്നു വീരന്‍. ഈ സമയം ഭാര്യ വന്ന് ചാനല്‍ മാറ്റി. വിട്ടുകൊടുക്കാതെ വീരന്‍ റിമോട്ട് തട്ടിപ്പറിച്ചെടുത്തു. അരിശംവന്ന ഉഷ റിമോട്ട് സ്വന്തമാക്കാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ പിടിവലി നടന്നുവെങ്കിലും വീരന്‍ റിമോട്ട് വിട്ടുകൊടുത്തില്ല. ഇതോടെ ഭര്‍ത്താവിനു നേര്‍ക്ക് ഉഷ അസഭ്യവര്‍ഷം തന്നെ നടത്തി.

ദേഷ്യംവന്ന വീരന്‍ ഭാര്യയെ പിടിച്ചുതള്ളി. മേശയില്‍ കാലടിച്ച് അവര്‍ നിലത്തുവീണു. കാലിന് ചെറിയ പരുക്കും സംഭവിച്ചു. എഴുന്നേറ്റ് വന്ന ഉഷ ഭര്‍ത്താവിനെ അടിച്ചു. സമനില നഷ്ടപ്പെട്ട വീരന്‍ അടുക്കളയില്‍ ചെന്ന് കത്തി എടുത്തുകൊണ്ടുവന്നു ഭാര്യയെ കുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും കഴുത്തിലും പല തവണ കുത്തി.

ഉഷയുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ വീരനെ മറീന പോലീസ് അറസ്റ്റു ചെയ്തു. കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു.



from mangalam.com https://ift.tt/2SQnfvL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages