കൊല്ലം: കൊല്ലം ചിതറയിലേത് രാഷ്ട്രീയക്കൊലയല്ലെന്ന അവകാശവാദവുമായി മരിച്ച ബഷീറിന്റെ ബന്ധുക്കള്‍ രംഗത്ത്. കപ്പ വല്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് എന്നാണ് ബഷീറിന്റെ സഹോദരി അഫ്താബീവി വ്യക്തമാക്കി.
കപ്പ എനിക്കു തരില്ലേയെന്നു ചോദിച്ചാണ് ആക്രമിച്ചതെന്നും അഫ്താബീവി വ്യക്തമാക്കി. പ്രതിയ്ക്കും മരിച്ച ബഷീറിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വയ്ക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുകയാണെന്നും ചിതരില്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകനും കൊന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞു.
ശനിയാഴ്ച്ച വൈകിട്ട് കൊല്ലം വളവുപച്ച മഹാദേവര്‍കുന്ന് സജീന മന്‍സിലില്‍ ബഷീര്‍ കൊല്ലപ്പെടുന്നുത്. വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റാണ് മരണം. സംഭവത്തില്‍ പ്രതി മുദീന മന്‍സിലില്‍ ഷാജഹാനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നേരത്തെ ഇരട്ടപ്പേര്് വിളിച്ചതിന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഷാജഹാന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കൊലപാതകം രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
from mangalam.com https://ift.tt/2NEgAE5
via IFTTT
No comments:
Post a Comment