ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എകെ ആന്റണിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്തം പ്രഖ്യാപിച്ചത്.
സന്തോഷകരമായ വാര്‍ത്ത പറയുവാനുണ്ടെന്ന് പറഞ്ഞായിരുന്നു എകെ ആന്റണി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ എകെ ആന്റണി, കെസി വേണുഗോപാല്‍, മുകള്‍ വാസനിക്, രണ്‍ദീപ് സിങ്ങ് സുര്‍ജേവാല എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി തീരുമാനം അറിയിച്ചത്. ഇന്ന് തെക്കേ ഇന്ത്യന്‍ പര്യടനം തുടങ്ങുകയാണ്. ഇതിന് മുന്‍പായി തീരുമാനം ഉണ്ടാക്കുകയായിരുന്നു.
തെക്കെ ഇന്ത്യയുടെ മുഴുവന്‍ വികാരം മനസ്സിലാക്കിയാണ് രാഹുല്‍ ഇവിടെ നിന്നും മത്സരിക്കുകയാണ്. എല്ലാവരും ഒന്നിച്ചു നിന്നും പ്രവര്‍ത്തിക്കുമെന്നും ഭവനസന്ദര്‍ശനങ്ങളും റോഡ്‌ഷോയും നടത്താന്‍ തീരുമാനിക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
from mangalam.com https://ift.tt/2YCOGgT
via IFTTT
No comments:
Post a Comment