ഔറംഗബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ച പാര്‍ട്ടിക്ക് തിരിച്ചുപണികൊടുത്ത് മഹാരാഷ്ട്രയിലെ ഒരു എം.എല്‍.എ. കോണ്‍ഗ്രസ് എം.എല്‍.എ ആയ അബ്ദുള്‍ സത്താര്‍ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. സേന്‍ട്രല്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി ഓഫീസിലെ മുന്നൂറോളം കസേരകള്‍ അണികളുമായി എത്തി എടുത്തുകൊണ്ടുപോകുകയാണ് എം.എല്‍.എ ചെയ്തത്.
സില്ലോഡില്‍ നിന്നുള്ള എം.എല്‍.എയാണ് സത്താര്‍. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ച സത്താര്‍, താന്‍ വാങ്ങിയിട്ട കസേരകളും എടുത്തുകൊണ്ടുപോകുന്നതായി അറിയിച്ചു. ഷാഹഗഞ്ചിലെ പ്രദേശിക പാര്‍ട്ടി ഓഫീസിലായിരുന്നു സഖ്യകക്ഷിയായ എന്‍.സി.പിയുമായി കോണ്‍ഗ്രസ് യോഗം വിളിച്ചത്.
ജില്ലയിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഔറംഗബാദ് സീറ്റ് തനിക്കു തന്നെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സത്താര്‍. എന്നാല്‍ എം.എല്‍.സി ആയ സുഭാഷ് സംബാദിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ട തീരുമാനിച്ചതാണ് സത്താറിനെ പ്രകോപിപ്പിച്ചത്. യോഗം ചേരുന്നതിനു തൊട്ടുമുന്‍പ് സത്താര്‍ അനുയായികളുമായി എത്തി കസേരകള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു.
കസേരകള്‍ തന്റേതാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ക്കു വേണ്ടി നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ പാര്‍ട്ടി വിട്ടു. അതുകൊണ്ട് എന്റെ കസേരകള്‍ ഞാന്‍ തിരിച്ചെടുക്കുന്നു. സ്ഥാനാര്‍ത്ഥിത്വം കിട്ടിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തട്ടെ-സത്താര്‍ പി.ടി.ഐയോട് പ്രതികരിച്ചു.
കസേരകള്‍ സത്താറിന് ആവശ്യമുള്ളതുകൊണ്ടായിരിക്കാം എടുത്തുകൊണ്ടുപോയതെന്ന് സ്ഥാനാര്‍ത്ഥി സുബാഷ് സംബാദ് പ്രതികരിച്ചു. അതില്‍ തങ്ങള്‍ക്ക് നിരാശയില്ല. സത്താര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സുഭാഷ് പറഞ്ഞൂ.
from mangalam.com https://ift.tt/2U0f6KV
via IFTTT
No comments:
Post a Comment