വയനാട്: ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടതിനെച്ചൊല്ലി ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി. ചെന്നിത്തലയുടെ കഴിവുകേടാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് ഐ ഗ്രൂപ്പിലെ പൊതുവികാരം. കാലങ്ങളായി ഐ ഗ്രൂപ്പ് കൈവശം വച്ചിരുന്ന സീറ്റാണ് വയനാട്. സീറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്നു. ചെന്നിത്തലയ്ക്ക് നട്ടെല്ല് ഇല്ലാത്തതാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്ന് യോഗത്തിന് ശേഷം കോഴിക്കോട് ഡി.സി.സി നേതാവ് വി. ബീരാന്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുമ്പാകെ തുറന്നടിക്കുകയും ചെയ്തിരുന്നു.
എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ദേശിച്ചടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചത് ചെന്നിത്തലയുടെ കഴിവുകേടാണെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന സീറ്റ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി. സിദ്ദിഖിനാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ദിവസങ്ങളോളം വൈകിയിട്ടും ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദമാണ് ഫലം കണ്ടത്. സീറ്റ് നഷ്ടപ്പെടുത്തിയതിന് നേതൃത്വം വിശദീകരണം നല്‍കണമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
വയനാട് സീറ്റ് നഷ്ടപ്പെട്ടതോടെ കോഴിക്കോട് ഡി.സി.സി അധ്യക്ഷ സ്ഥാനം വേണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. ഇതിനായി സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്.
from mangalam.com https://ift.tt/2FiBFAd
via IFTTT
No comments:
Post a Comment