തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി മുരളീധരപക്ഷം. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് പരാതിയായി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടില്ല.അതേസമയം പത്തനംതിട്ടയിലെ സ്ഥാനാർഥിയെ ബി ജെ പി ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വ്യാഴാഴ്ച കേരളത്തിലെ സ്ഥാനാർഥിപ്പട്ടിക ദേശീയനേതൃത്വം പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇതിൽ കടുത്ത വിഷമത്തിലാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുരളീധരപക്ഷം. അതേസമയം തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതിനാലാണ് പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. തൃശ്ശൂർ ലോക്സഭാ മണ്ഡലമാണ് ബി ഡി ജെ എസിന് നൽകിയിരിക്കുന്നത്. തുഷാർ മത്സരിക്കുകയാണെങ്കിൽ മാത്രം തൃശ്ശൂർ മണ്ഡലം ബി ഡി ജെ എസിന് നൽകാമെന്ന നിലപാടാണ് ബി ജെ പിയുടേത്. എന്നാൽ തുഷാർ മത്സരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ബി ഡി ജെ എസ് യോഗത്തിനു ശേഷം മാത്രമേ തുഷാറിന്റെ സ്ഥാനാർഥിത്വത്തിൽ വ്യക്തത വരികയുള്ളു. തൃശ്ശൂരിൽ തുഷാർ മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട സീറ്റ് സുരേന്ദ്രന് നൽകാനും അല്ലാത്തപക്ഷം സുരേന്ദ്രന് തൃശ്ശൂർ സീറ്റ് നൽകാനുമാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. അതിനാൽ തന്നെ തുഷാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയതിനു ശേഷം മാത്രമേ പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുള്ളു. content highlights:muraleedharan group unsatisfied over delay in the declaration of pathanamthitta bjp candidate
from mathrubhumi.latestnews.rssfeed https://ift.tt/2UKtvah
via
IFTTT
No comments:
Post a Comment