വയനാട്: വരുമോ ഇല്ലയോ എന്ന ചോദ്യം ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കെ വയനാട്ടില രാഹുല്‍ മത്സരിച്ചേക്കാന്‍ സാധ്യത വീണ്ടും ചൂടു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക് പേടിച്ചോടി എന്ന ബിജെപിയുടെ വിമര്‍ശനത്തിന് തടയിടാന്‍ വാരണാസിയില്‍ പ്രിയങ്കാ ഗാന്ധിയെ പ്രധാനമന്ത്രി മോഡിക്കെതിരേ ചാവേറാക്കി രാഹുല്‍ വയനാട്ടില്‍ എത്തുമെന്ന് തന്നെയാണ് ഉയരുന്ന ശക്തമായ സൂചനകള്‍.
ദക്ഷിണേന്ത്യയില്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങള്‍ രാഹുല്‍ ഇവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ രാഹുലിന് അനുകൂല കാലാവസ്ഥയല്ല ഇപ്പോഴത്തേതെന്ന സൂചന കിട്ടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയിലേക്ക് മത്സരിക്കാന്‍ എത്തിയാല്‍ രാഹുല്‍ സുരക്ഷിത മണ്ഡലം തേടിപ്പോയി എന്ന് ഉയര്‍ന്നേക്കാവുന്ന ബിജെപിയുടെ വിമര്‍ശനത്തെയും കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. അതുകൊണ്ട് പുതിയ തന്ത്രം എന്ന നിലയിലാണ് പ്രിയങ്കയെ വാരണാസിയില്‍ മത്സരിപ്പിക്കാനിറക്കി രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ആലോചന ശക്തമായിരിക്കുകയാണ്. അമേഠിക്ക് പുറമേ രണ്ടാം സീറ്റില്‍ മത്സരിക്കുന്നതിന്റെ സൂചന കഴിഞ്ഞ ദിവസം രാഹുല്‍ പുറത്തുവിട്ടിരുന്നു. വയനാട്ടില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ രാഹുല്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.
രണ്ടു സീറ്റില്‍ മത്സരിക്കുന്നത് തീരെ അസാധാരണമായ കാര്യമല്ലെന്നും 2014 ല്‍ മോഡി വാരണാസിയിലും വഡോദരയിലും മത്സരിച്ചിരുന്നില്ലേ എന്നും രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന പ്രിയങ്കയുടെ പ്രസ്താവനയെകുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം അവര്‍ക്ക് വിട്ടിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എന്തു കൊണ്ട് വാരണാസിയില്‍ മത്സരിച്ചുകൂടാ എന്നായിരുന്നു നേരത്തേ പ്രിയങ്ക ചോദിച്ചതും.
from mangalam.com https://ift.tt/2JSRK52
via IFTTT
No comments:
Post a Comment