രോഹിണി നമ്പ്യാർ കണ്ണൂർ: കൊടൈക്കനാലിൽ കണ്ണൂർ സ്വദേശിനി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. ദിണ്ഡിഗൽ എസ്.പി. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. കണ്ണൂർ മുണ്ടേരി സ്വദേശിനിയും ഇപ്പോൾ പള്ളിക്കുന്നിൽ താമസിക്കുന്ന മാഹി കനോത്ത് വീട്ടിൽ എൻ.കെ.ഷാജിന്റെ ഭാര്യയുമായ രോഹിണി നമ്പ്യാരെ(38)യാണ് കഴിഞ്ഞമാസം കൊടൈക്കനാലിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഫെബ്രുവരി ആറിനാണ് സംഭവം. കൊടൈക്കനാൽ സ്വദേശി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ മാനസികപീഡനവും ഭീഷണിയുമാണ് മരണത്തിനു കാരണമെന്നും ഷാജ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, കേസെടുക്കാനോ പ്രതിയെ അറസ്റ്റുചെയ്യാനോ പോലീസ് ശ്രമിച്ചില്ല. തുടർന്ന് നാട്ടുകാർ സ്റ്റേഷൻ വളഞ്ഞു. ഇതിനുശേഷം കൊടൈക്കനാൽ നഗരസഭയിലെ കുടിവെള്ളവിതരണക്കാരനായ ജയശീലനെ പോലീസ് അറസ്റ്റുചെയ്തു. ഇതിനിടെ കേസിൽ വഴിത്തിരിവുണ്ടായി. അമ്മ മരിക്കുന്നതിന് മാസങ്ങൾക്കു മുൻപ് രാത്രി രണ്ടുപേർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായും പിടിവലി നടന്നതായും രോഹിണി നമ്പ്യാരുടെ ആറുവയസ്സുള്ള ഇരട്ടക്കുട്ടികളും നാലുവയസ്സുള്ള മറ്റൊരു കുട്ടിയും മൊഴിനൽകി. മറ്റൊരു ദിവസം രാത്രി പുറത്തുനിന്ന് രണ്ടുപേർ അകത്തേക്കു നോക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചതായും ജനൽച്ചില്ലിൽ അടിച്ചതായും കുട്ടികൾ പറഞ്ഞു. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാജ് ഹൈക്കോടതി ജഡ്ജി എം. കൃപാകരന് പരാതിയയച്ചു. ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായ ലജ്പത് റായിയെ സന്ദർശിച്ച് വിവരങ്ങളും കൈമാറി. അദ്ദേഹം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ നൽകിയ ഹർജിയിലെ ഉത്തരവു പ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. എ.ടി.എമ്മിൽ പണമെടുക്കാൻ പോകാൻ വാഹനം കാത്തിരുന്ന രോഹിണി നമ്പ്യാർ പരിചയക്കാരനായ ജയശീലന്റെ വാഹനത്തിൽ അയാളുടെ നിർബന്ധത്തെത്തുടർന്ന് കയറിയിരുന്നു. അപ്പോൾ മറ്റൊരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു. അവർ ഇറങ്ങിയശേഷം വാഹനത്തിൽവെച്ച് ജയശീലൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. 2018 മാർച്ച് 23-നാണ് സംഭവം. ഇക്കാര്യം ഭയം കാരണം രോഹിണി ഭർത്താവിനോടു പറഞ്ഞില്ല. പിന്നീട് മാനസികവിഷമം കൂടിയപ്പോൾ ഫോൺമുഖേന ഇക്കാര്യം തന്നെ അറിയിച്ചുവെന്നും ഉടൻ പോലീസിൽ പരാതി നൽകിയെന്നും ഷാജ് പറയുന്നു. പേസ്റ്റ് രൂപത്തിലുള്ള അലക്കുസോപ്പ് നിർമിച്ച് ശ്രദ്ധേയനായ ഷാജ് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് എല്ലാവരെയും കൊടൈക്കനാലിലെ വിദ്യാലയത്തിൽ ചേർത്തത്. എട്ടു മക്കളാണിവർക്ക്. ഷാജിന്റെ ദുരന്തം കേട്ടറിഞ്ഞ ലജ്പത് റായി പ്രതിഫലം വാങ്ങാതെ കേസ് ഏറ്റെടുക്കുകയായിരുന്നു. content highlights:rohini nambiar kodaikanal
from mathrubhumi.latestnews.rssfeed https://ift.tt/2FeW1Ks
via
IFTTT
No comments:
Post a Comment