ബംഗലുരു: മത്സരിക്കാന്‍ ഉറപ്പിച്ചിരുന്ന മാണ്ഡ്യ സീറ്റിന്റെ കാര്യത്തില്‍ സഖ്യകക്ഷികളായ ജെഡിഎസ് തര്‍ക്കിച്ച് എത്തിയതോടെ മലയാളികളുടെ പ്രിയനടി സുമലത കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചാടി. കര്‍ണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്തരിച്ച ഭര്‍ത്താവ് അംബരീഷിന്റെ സീറ്റ് ആവശ്യപ്പെട്ട് എത്തിയ സുമലതയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയെങ്കിലും തര്‍ക്കവുമായി ജെഡിഎസ് എത്തിയതോടെ ജയസാധ്യത മുന്‍ നിര്‍ത്തിയാണ് ബിജെപിയുടെ ഭാഗമായത്.
കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അംബരീഷ് മരിച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയില്‍ മത്സരിക്കാന്‍ സുമലതയ്്ക്ക് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്യുമെന്ന് കര്‍ണാടകാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു പറഞ്ഞിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഈ സീറ്റ് തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന അവകാശവാദവുമായി ജെഡിഎസ് എത്തുകയായിരുന്നു.
ഈ സീറ്റ് പിടിച്ചുപറിക്കാന്‍ കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കമെന്ന് സുമലതയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ അവര്‍ ആക്ഷേപിക്കാനും മടിച്ചില്ല. ഇതോടെ അനിശ്ചിതത്വം ഉടലെടുക്കുകയായിരുന്നു. സീറ്റ് കിട്ടില്ലെന്ന് വന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സുമലത ഒരുങ്ങിയിരുന്നു. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാല്‍ വിജയ സാധ്യത കുറയുമെന്ന് അണികള്‍ പറഞ്ഞതോടെയാണ് അവര്‍ ബിജെപിയുമായി കൈ കോര്‍ക്കാന്‍ ആലോചിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അണികളാണെന്ന വിലയിരുത്തലാണ് നടി നടത്തുന്നത്.
മറുപക്ഷത്തേക്ക് ചാടാനുള്ള സുമലതയുടെ തീരുമാനം ബിജെപി ഗൗരവമായിട്ടാണ് എടുക്കുന്നത്. താരത്തെ മറുകണ്ടം ചാടിക്കാനായാല്‍ അത് ഗുണകരമായ പല മാറ്റവും സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു. സുമലതയെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായിട്ടാണ് വിലയിരുത്തല്‍.
മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നും ക്‌ളാസ്സിക് ഗണത്തില്‍ പെടുന്നതുമായ പത്മരാജന്‍ സിനിമ തൂവാനത്തുമ്പികളിലെ ക്‌ളാരയെ അവതരിപ്പിച്ചാണ് സുമലത കേരളക്കരയുടെ പ്രിയതാരമായി മാറിയത്. പിന്നീട് നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ് തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അവര്‍ നായികയുമായിരുന്നു. അംബരീഷിനെ വിവാഹം കഴിച്ചതോടെയാണ് നടി അഭിനയം വിട്ടത്.
from mangalam.com https://ift.tt/2TGK2yy
via IFTTT
No comments:
Post a Comment