വാര്‍ത്ത അവതാരകയ്‌ക്കെതിരെ വിവാദ ലൈംഗിക പരാമര്‍ശം നടത്തി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. എബിപി ന്യൂസിലെ അവതാരകയായ റുബിക ലിയാഖത്തിന് നേരെയായിരുന്നു ഗൗരവ് ഭാട്ടിയയുടെ വിവാദ പരാമര്‍ശം. ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രോഹന്‍ ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഭാട്ടിയയ്ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ ഒരു പെറ്റിക്കോട്ട് ഇട്ടുവരൂ എന്നാണ് ഭാട്ടിയ ഗുപ്തയോട് പറഞ്ഞത്.
ഇതോടെ ലിയാഖത്ത് ഇടപെടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളെ അപമാനിക്കുന്ന വാക്കുകള്‍ പിന്‍വലിക്കുകയും മാപ്പ് പറയണമെന്നും ഭാട്ടിയയോട് ലിയാഖത്ത് ആവശ്യപ്പെട്ടു. എന്നാല്‍ ഭാട്ടിയ ഇതിന് തയ്യാറായില്ല തന്റെ ഭാഷയ്ക്ക് എന്താണ് കുഴപ്പമെന്നായിരുന്നു ഭാട്ടിയ ചോദിച്ചത്. എന്നാല്‍ തന്നെ പോലെ ഒരു സ്ത്രീ നയിക്കുന്ന ചര്‍ച്ചയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് റുബിക ലിയാഖത്ത് കടുപ്പിച്ച് പറഞ്ഞു.
പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ അതിന് മാന്യമായി മറുപടി പറയുകയാണ് വേണ്ടത്. സ്ത്രീകള്‍ യുദ്ധവിമാനങ്ങള്‍ പറപ്പിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് അവരെ ദുര്‍ബലരായി ചിത്രീകരിക്കാന്‍ പറഞ്ഞ് പെറ്റിക്കോട്ട് ധരിക്കുന്നതിനെ നിന്ദിക്കുകയാണ്. സ്ത്രീകളെയോ പ്രതിപക്ഷത്തെയോ നിന്ദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
BJP spokesman @gauravbh slanders women/opposition saying:”Wear petticoat...” and doesn’t stop or apologise even after anchor objects to his abusive tirade. pic.twitter.com/6iv3p2726j— TheAgeOfBananas (@iScrew) March 5, 2019
from mangalam.com https://ift.tt/2C8lRPD
via IFTTT
No comments:
Post a Comment