കുടിവെള്ളം പോലും കൊടുക്കാതെ മൃഗീയമായ പെരുമാറ്റം ; ജില്ലാ കോണ്‍ഗ്രസ് ഘടകവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉടക്കി; കാസര്‍ഗോട്ടെ പ്രചരണപരിപാടി ഉപേക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

കുടിവെള്ളം പോലും കൊടുക്കാതെ മൃഗീയമായ പെരുമാറ്റം ; ജില്ലാ കോണ്‍ഗ്രസ് ഘടകവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉടക്കി; കാസര്‍ഗോട്ടെ പ്രചരണപരിപാടി ഉപേക്ഷിച്ചു

കാസര്‍ഗോഡ് : ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച് കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം ഉപേക്ഷിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേലിനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഡിസിസി പ്രസിഡന്റ് പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയും നേതൃത്വം ഡിസിസി അദ്ധ്യക്ഷന് താക്കീത് നല്‍കുകയും ചെയ്തതായിട്ടാണ് വിവരം.

കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് ഉച്ചഭക്ഷണം പോലും നല്‍കാന്‍ കൂട്ടാക്കാതെ തിരക്കിട്ട പ്രചരണ പരിപാടികളില്‍ ഏര്‍പ്പെട്ടു ധാര്‍ഷ്ട്യത്തോടെ പെരുമാറി എന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റി പെരുമാറ്റത്തിലുള്ള അതൃപ്തി സംസ്ഥാന നേതൃത്വത്തെ ഉണ്ണിത്താന്‍ അറിയിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ കാസര്‍ഗോഡ് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് ആവേശോജ്വല സ്വീകരണം നല്‍കിയ ശേഷം കാര്യമായി വിശ്രമിക്കാന്‍ അവസരം നല്‍കാതെ വാര്‍ത്താസമ്മേളനത്തിന് പോകേണ്ടി വന്നു. തൊട്ടു പിന്നാലെ നേരെ പോയത് കല്യാട്ടേയ്ക്കായിരുന്നു. അവിടെ നിന്നും ബന്ദടുക്കയിലേക്കും പിന്നീട് ഒരു മരണവീട്ടില്‍ പോകേണ്ടി വന്നു.

രാത്രി എട്ടു മണിക്കാണ് ആഹാരം കഴിക്കാനായതെന്നും ഉച്ചഭക്ഷണം പോലും ഡിസിസി പ്രസിഡന്റ് ഏര്‍പ്പാടാക്കിയില്ലെന്നുമാണ് പരാതി. ഡിസിസി പ്രസിഡന്റിന്റെ ഏകപക്ഷീയമായ പെരുമാറ്റത്തെ തുടര്‍ന്ന് ഇന്നത്തെ പ്രചരണം ബഹിഷ്‌ക്കരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് ജില്ലാ ഘടകം ഒരുമിച്ചുള്ള പ്രവര്‍ത്തനം കാഴ്ച വെച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു തന്നെ പിന്മാറുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇന്ന് പ്രചരണം നടത്തുന്നതിന് പകരം ജില്ലയിലെ യുഡിഎഫ് നേതൃത്വം വിളിച്ചു കൂട്ടി യോഗം ചേരുന്നുണ്ട്.

ഡിസിസി പ്രസിഡന്റിന്റെത് ഏകാധിപത്യ മനോഭാവത്തിലുള്ള പ്രവര്‍ത്തനങ്ങളാണെന്നാണ് ആക്ഷേപം. കൊടും ചൂട് അനുഭവപ്പെടുന്ന കാസര്‍ഗോഡ് പ്രചരണ പരിപാടികള്‍ക്ക് ചാര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് ഉന്നതര്‍ ചേര്‍ന്ന് ചാര്‍ട്ട് ചെയ്യുന്ന പരിപാടി അനുസരിച്ചേ ഇനി പ്രചരണത്തിനുള്ളൂ എന്ന നിലപാടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എടുത്തതായിട്ടാണ് വിവരം. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിനെതിരേ ഡിസിസി അദ്ധ്യക്ഷന്‍ രംഗത്ത് വന്നിരുന്നു.



from mangalam.com https://ift.tt/2FoUKCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages