കൊല്ലം: ഓച്ചിറയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായ സംഭവത്തില്‍ ഇരുവരേയും തേടിയുള്ള അന്വേഷണത്തില്‍ പോലീസിനെ ചുറ്റിച്ചതും പിന്നീട് പിടിയിലായതും ഫോണ്‍വിളി കാരണം. പത്തു ദിവസത്തിന് ശേഷം ഇരുവരെയും മഹാരാഷ്ട്രയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഏറ്റവും ഒടുവിൽ ഇവര്‍ നടത്തിയ ഫോണ്‍വിളിയാണ് മുംബൈയിലുണ്ടെന്ന് കണ്ടെത്താന്‍ കാരണമായത്.
രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയില്‍ എത്തിയത്. ഇരുവരും ആദ്യം ബെംഗലൂരുവിലേക്കായിരുന്നു പോയത്. പ്രതി റോഷന്റെ കൂട്ടാളികളെ പിടിച്ച പോലീസ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുവരും ബാംഗ്ളൂരിലേക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. ബാംഗ്ലൂരില്‍ രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്കാണ് ഇരുവരും പോയത്. അവിടെ നിന്നുമാണ് മഹാരാഷ്ട്രയിലെത്തുന്നത്.
ഫോണ്‍ ഒഴിവാക്കിയതാണ് ഇവരെ കണ്ടെത്താന്‍ പോലീസ് ഏറെ ബുദ്ധിമുട്ടിയത്. അപ്പപ്പോൾ സഞ്ചരിച്ചിരുന്ന വാഹനഹങ്ങളിലെ ഡ്രൈവര്‍മാരുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതും. ബൈക്കു വിറ്റുകിട്ടിയ 80000 രൂപയുമായിട്ടാണ് ഇവര്‍ യാത്ര ചെയ്തത്. അവസാനം സഞ്ചരിച്ച ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നും കണ്ടെത്തിയത്.
മാസം 18ന് രാത്രിയാണ് ഓച്ചിറയില്‍ നിന്ന് 13കാരിയായ നാടോടി പെണ്‍കുട്ടിയെ മുഹമ്മദ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിറ്റിരുന്ന രാജസ്ഥാൻ കുടുംബത്തെ വഴിയരികിലെ ഷെഡ്ഡിൽ അതിക്രമിച്ച് കയറി അച്ഛനമ്മമാരെ തള്ളിയിട്ട ശേഷമാണ് മുഹമ്മദ് റോഷനും സംഘവും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് നാട്ടുകാര്‍ കൂട്ടത്തോടെ സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് സംഭവത്തിലിടപെട്ടത്. ഒടുവിൽ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേരളത്തിനകത്തും പുറത്തും രാജസ്ഥാനിലുമെല്ലാം പൊലീസെത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
ഒരുമാസമായി ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനിൽ നിന്നുള്ള കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി, തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷമായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
from mangalam.com https://ift.tt/2UXtJe7
via IFTTT
No comments:
Post a Comment