ന്യുഡല്‍ഹി: എത്യോപ്യയില്‍ നാല് ഇന്ത്യക്കാരടക്കം 157 പേരുടെ മരണത്തിനിടയാക്കിയ അപകടം വരുത്തിവച്ച ബോയിംഗ് 737 മാക്‌സ് 8 ശ്രേണിയില്‍ പെട്ട എല്ലാ വിമാനങ്ങളുടെയും സര്‍വീസ് ഇന്ത്യയില്‍ വൈകിട്ട് നാലുമണിക്കകം നിര്‍ത്തിവയ്പ്പിക്കും. ഇതുസംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്. വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനകമ്പനികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ഇന്ത്യയിലെ നിരവധി വിമാന കമ്പനികള്‍ ഉപയോഗിക്കുന്നത് ബോയിങ് 737 മാക്‌സ് 8ന്റെ വിമാനങ്ങളാണ്. എത്യോപ്യന്‍ അപകടത്തിന് ശേഷം പല രാജ്യങ്ങളും ബോയിങ് 737 മാക്‌സ് ആണ്.
ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്നുള്ള ബോയിങ് 737 മാക്‌സിന്റെ സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവയ്ക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈകിട്ട് നാലു മണിക്ക് ശേഷം ഇന്ത്യന്‍ ആകാശപരിധിയില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ സ്‌പൈസ്‌ജെറ്റ് 12 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ജെറ്റ് എയര്‍വേസിന് അഞ്ച് വിമാനങ്ങളുണ്ട്. ഇവയെല്ലാം ഇതിനകംതന്നെ സര്‍വീസ് അവസാനിപ്പിച്ചുകഴിഞ്ഞു.
അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബോയിങ് 737 മാക്‌സ് 8ന്റെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവീണത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇന്തോനീഷ്യയില്‍ ലയണ്‍ എയര്‍ വിമാനം തകര്‍ന്നുവീണ് 180 പേര്‍ മരണപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2TPIAKi
via IFTTT
No comments:
Post a Comment