ന്യൂഡല്‍ഹി: തങ്ങളുടെ വ്യോമപരിധിയില്‍ പറക്കുന്നതിന് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വഴിമാറി സഞ്ചരിക്കേണ്ടി വരുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം. ബലാക്കോട്ടേയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഫെബ്രുവരി 27 മുതലാണ് പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമ പരിധിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ വിമാനക്കമ്പനികള്‍ക്ക് ഇതുവരെ 60 കോടിയുടെ അധികചെലവ് വന്നിരിക്കുകയാണ്.
ദീര്‍ഘയാത്രയും ഒറ്റ സ്‌റ്റോപ്പ് ഓപ്പറേഷനുമാണ് വിമാനക്കമ്പനികളെ കുഴയ്ക്കുന്നത്. സാമ്പത്തീക പ്രതിസന്ധിയില്‍ കുരുങ്ങിയ വിമാനക്കമ്പനികള്‍ സര്‍ക്കാരിന്റെ സാമ്പത്തീക സഹായത്തിന് ശ്രമിക്കുകയാണ്. യൂറോപ്പിലേക്കോ വടക്കന്‍ അമേരിക്കയിലേക്കോ പോകുന്ന വിമാനങ്ങള്‍ക്ക് പാകിസ്താന് മുകളിലൂടെയുള്ള യാത്ര കഴിയാത്ത സാഹചര്യത്തില്‍ ഗുജറാത്ത് മുറിച്ച് കടന്ന് അറബിക്കടലിന് മുകളിലുടെ സഞ്ചരിച്ച് വേണം നിശ്ചിത സ്ഥാനത്തെത്താന്‍. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂആര്‍ക്ക്, ഷിക്കാഗോ തുടങ്ങിയ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് കൂട്ടത്തില്‍ ഏറ്റുവും ബുദ്ധിമുട്ട്. പാക് നിരോധനത്തെ തുടര്‍ന്ന് ഇടത്താവളം ഇല്ലാത്തതിനാല്‍ ഒറ്റ സ്‌റ്റോപ്പ് മാത്രമാണ് കിട്ടുക.
ഇന്ധനം നിറയ്ക്കണമെങ്കില്‍ പോലും ഷാര്‍ജയിലോ വീയെന്നയിലോ എത്തേണ്ടി വരും. അങ്ങോട്ടുമിങ്ങോട്ടും ഈ രീതിയില്‍ ഇന്ധനം നിറയ്ക്കുന്ന കാര്യത്തില്‍ മാത്രം ശരാശരി 50 ലക്ഷം ചിലവാകും. മാര്‍ച്ച് 16 വരെ എയര്‍ ഇന്ത്യയുടെ അധികചെലവ് 60 കോടിയാണ്. നഷ്ടം ദിനംപ്രതി ഏറുന്നതിനെ തുടര്‍ന്ന വീയെന്നാ സ്‌റ്റോപ്പ് വെറും രണ്ടു വിമാനങ്ങള്‍ക്ക് മാത്രമായി ചുരുക്കി.
അതേസമയം വടക്കന്‍ അമേരിക്കയിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് കയറ്റാന്‍ കഴിയുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ യാത്രക്കാരെ കുറയ്ക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം വേറെയുമാണ്. വിമാനക്കമ്പനികള്‍ക്ക് പുറമേ യാത്രക്കാര്‍ക്കും ദുരിതമാണ്. ഇവര്‍ക്ക് കൂടുതല്‍ സമയം യാത്ര ചെയ്യേണ്ടി വരുന്നതാണ് വിഷയം. നാലു മണിക്കൂര്‍ കൂടി അധികം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇന്ധനം നിറയ്ക്കാനും മറ്റുമായി ചെലവഴിക്കുന്ന സമയം ഉള്‍പ്പെടെ 18 മണിക്കൂറാണ് അമേരിക്കയില്‍ എത്താന്‍ എടുക്കുക.
പാകിസ്താന്‍ വ്യോമപരിധി നിരോധനം യൂറോപ്പിലേക്കുള്ള സര്‍വീസ് താറുമാറാക്കുകയും ചെയ്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ബിര്‍മിംഗാം, മാഡ്രിഡ് എന്നിവങ്ങളിലേക്കുള്ള സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള വിമാനങ്ങള്‍ക്കെല്ലാം രണ്ടുമണിക്കൂര്‍ അധികസമയം ചെലവാക്കേണ്ടി വരുന്നുണ്ട്.
from mangalam.com https://ift.tt/2HuxuVC
via IFTTT
No comments:
Post a Comment