ബ്രാന്‍ഡ് അംബാസഡറാക്കി പ്രതിഫലം നല്‍കാതെ വഞ്ചിച്ചു ; അമരാപാലി ഗ്രൂപ്പിനെതിരേ 40 കോടി ആവശ്യപ്പെട്ട് ധോനി സുപ്രീംകോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

ബ്രാന്‍ഡ് അംബാസഡറാക്കി പ്രതിഫലം നല്‍കാതെ വഞ്ചിച്ചു ; അമരാപാലി ഗ്രൂപ്പിനെതിരേ 40 കോടി ആവശ്യപ്പെട്ട് ധോനി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ഇടപാടുകാരെ വഞ്ചിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി അമരാപാലി ഗ്രൂപ്പിനെതിരേ 40 കോടി വഞ്ചിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയും സുപ്രീംകോടതിയിലേക്ക്. ഗ്രൂപ്പിനെതിരേ ആയിരക്കണക്കിന് ആളുകള്‍ക്ക് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനും കോടതിയില്‍ എത്തിയിട്ടുള്ളത്.

ഗ്രൂപ്പ് അവരുടെ ഉല്‍പ്പന്നം വില്‍ക്കുന്നതിന് ബ്രാന്റ് അംബാസഡറായും പരസ്യമുഖമായും തന്റെ സേവനം ഉപയോഗിച്ച ശേഷം പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതിയില്‍ ധോനി ആരോപിക്കുന്നത്. അമരാപാലി ഗ്രൂപ്പ് 2009 ല്‍ ബ്രാന്‍ഡ് അംബാസഡര്‍, പരസ്യമുഖം എന്ന നിലകളില്‍ ധോനിയുമായി കമ്പനി വിവിധ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഗ്രൂപ്പിന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ധോനിയുടെ ഭാര്യ പങ്കാളിയാകുകയും ചെയ്തിരുന്നു. ആറ് വര്‍ഷത്തോളം കരാര്‍ നില നിര്‍ത്തിയ ശേഷം വിവിധ കാരണങ്ങളുടെ പേരില്‍ 2016 ല്‍ ധോനി കമ്പനിയുമായി വേര്‍പിരിഞ്ഞു.

തനിക്ക് തരാനുള്ള തുക ഏകദേശം 38.95 കോടി രൂപയോളം വരുമെന്നാണ് ധോനി പറയുന്നത്. 22.53 കോടിയാണ് കിട്ടാനുള്ള തുക. അതില്‍ 18 ശതമാനം വാര്‍ഷിക പലിശ കൂടി കൂട്ടിയാണ് മൊത്തം തുക കണക്കാക്കിയിരിക്കുന്നത്. ധോനിയുടെ ഋതി ഗ്രൂപ്പും അംരാപാലി ഗ്രൂപ്പുമായി ഏര്‍പ്പെട്ടിരുന്ന കരാറുകളുടെ കോപ്പികളും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്.

ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്ന ഫ്‌ളാറ്റ് നല്‍കിയിട്ടില്ല എന്നാരോപിച്ച് 46,000 പരാതികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ നില്‍ക്കവേയാണ് ധോനിയും ഹര്‍ജി നല്‍കിയത്. പണം വാങ്ങി ഫ്‌ളാറ്റ് നല്‍കാതെ കബളിപ്പിച്ചു എന്ന പരാതിയില്‍ ഗ്രൂപ്പ് സിഎംഡി അനില്‍ ശര്‍മ്മ, ഡയറക്ടര്‍മാരായ ശിവപ്രിയ, അജയ് കുമാര്‍ എന്നിവരെ ഫെബ്രുവരി 28 ന് അന്വേഷണത്തിനായി സുപ്രീംകോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.



from mangalam.com https://ift.tt/2WoIneP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages