ബെംഗളൂരു: തകർന്നു വീണ കെട്ടിടത്തിന്റെ അശിഷ്ടങ്ങൾക്കിടയിൽകുടുങ്ങിയ യുവാവിനെ 62 മണിക്കൂറിന് ശേഷം രക്ഷാസേന പുറത്തെത്തിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പുറത്തെത്തിക്കാനായത്. ചൊവ്വാഴ്ചയാണ് കർണാടകയിലെ ധർവാഡിൽ നിർമാണം നടക്കുന്ന നാലുനില കെട്ടിടം തകർന്നു വീണത്. അപകടത്തിൽ 15 പേർ മരിച്ചു. ആറോളം പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അപകടം നടന്ന് നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ 55 ഓളം പേർക്ക് പരിക്കേറ്റു. മുതിർന്ന പോലീസുദ്യോഗസ്ഥനായ എംഎൻ റെഡ്ഡി യുവാവിന്റെരക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തു. പോലീസുകാരുടെ സഹായത്തോടെ പുറത്തത്തിയ സോമു എന്ന യുവാവ് പരിഭ്രമിച്ച അവസ്ഥയിലാണ്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. #dharwadbuildingcollapse After 62 hours of being trapped in the basement of the collapsed multi storied building, Dilip being rescued alive by our Fire Force just now !!! pic.twitter.com/VildP7lPYE — M.N.Reddi, IPS (@DGP_FIRE) 22 March 2019 ഇതുവരെ 64 പേരെ രക്ഷപ്പെടുത്താൻ രക്ഷാസേനയ്ക്ക് കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തപ്രതികരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തിൽ തകർന്ന കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ തുടർന്നു വരികയായിരുന്നു. അപകടത്തെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നടത്തി വന്ന എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് കുമാരസ്വാമി ഉത്തരവിട്ടു.ഹുബ്ബള്ളി-ധർവാദ് മണ്ഡലം എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ജഗദീശ് ഷെട്ടാറും അപകടസ്ഥലത്തെത്തി. മുഖ്യമന്ത്രിയുടെ അന്വേഷണോത്തരവിൽ അതൃപ്തിയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഷെട്ടാർ പറഞ്ഞു. Content Highlights: Karnataka Man Pulled Out After 62 Hours Under Rubble, Dharwad
from mathrubhumi.latestnews.rssfeed https://ift.tt/2Fnzifg
via
IFTTT
No comments:
Post a Comment