ന്യൂഡല്‍ഹി: ഏപ്രില്‍ 23 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത് 2,61,778 കന്നിവോട്ടര്‍മാരും 119 ഭിന്നലിംഗക്കാരും. രണ്ടരക്കോടിയോളം പേര്‍ ഇത്തവണ സംസ്ഥാനത്ത് സമ്മതിദാനം വിനിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
കേരളത്തില്‍ ഒരുക്കുന്ന 970 പോളിംഗ് സ്‌റ്റേഷനുകളില്‍ 700 ലേറെ ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്നും പറഞ്ഞു. എല്ലാ സ്‌റ്റേഷനിലും വിവി പാറ്റ് ഉപയോഗിക്കും. വോട്ടര്‍പട്ടികയില്‍ ഇനിയും പേര്‍ ചേര്‍ക്കാന്‍ അവസരമുണ്ടെന്നും പറഞ്ഞു. 2,54,0000 വോട്ടര്‍മാരുള്ള കേരളത്തില്‍ 1,22, 97, 403 പുരുഷ വോട്ടര്‍മാരും 1,31,311,189 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. മലപ്പുറത്താണ് കുടുതല്‍ വോട്ടര്‍മാര്‍. കുറവ് വയനാട്ടിലും.
സര്‍ക്കാര്‍ അംഗീകൃതമായ 11 രേഖകള്‍ തിരിച്ചറിയാനായി ഉപയോഗിക്കാമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രചരണത്തിനായി പരമാവധി ചെലവഴിക്കാന്‍ കഴിയുന്ന തുക 70 ലക്ഷമാണ്. പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കുമെന്നും അത്തരം കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ ജനങ്ങള്‍ക്കും ശ്രദ്ധയില്‍ പെടുത്താമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2HdHrGS
via IFTTT
No comments:
Post a Comment