ഇറ്റാനഗര്‍: ലോക്‌സഭയ്ക്ക് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ തന്ത്രം മെനയുന്നതിനിടയില്‍ ബിജെപിയ്ക്ക് അരുണാചല്‍ പ്രദേശില്‍ തിരിച്ചടി. രണ്ടു മന്ത്രിമാരും ആറ് എംഎല്‍എ മാരും ഉള്‍പ്പെടെയുള്ളവര്‍ 25 പേര്‍ പാര്‍ട്ടി വിട്ടു. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി കുമാര്‍ വായി, ടൂറിസം മന്ത്രി ജാര്‍കര്‍ ഗാംലിന്‍ എന്നിവരും ആറ് എംഎല്‍എമാരുമാണ് ബിജെപി വിട്ട് സഖ്യകക്ഷികളില്‍ പെടുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യില്‍ എത്തിയത്. വ്യാജ വാഗ്്ദാനങ്ങള്‍ നല്‍കിയെത്തിയ ബിജെപിയ്ക്ക് തിളക്കം നഷ്ടമായെന്നു വായി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരേ പ്രവര്‍ത്തിക്കുക മാത്രമല്ല എന്‍പിപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കുമെന്നും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. ബിജെപിയുടെ ഘടകകക്ഷിയായിരുന്നു എന്‍പിപി ഇത്തവണ തനിയെയാണ് മത്സരിക്കുന്നത്. ബിജെപി എംഎല്‍എ മാരായ എട്ടു പേര്‍ക്ക് പുറമേ 19 നേതാക്കളും സ്ഥാനമാനങ്ങള്‍ രാജി വെച്ച് ബിജെപി വിട്ടു. ഇവരും എന്‍പിപിയില്‍ എത്തി. ബിജെപി എംഎല്‍എ മാരായ താംഗ് വാംഗ് വാംഗാം, തപുക് ടാകു, പാനി ടാരാം, പാംഗാ ബാഗേ, വാംിംഗ് ലോവാന്‍ഡോംഗ്, കാര്‍ഡോ നിഗ്യോര്‍, മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാംലിന്‍, മുന്‍മന്ര്ിത സെറിംഗ് ജര്‍മേ എന്നിവരാണ് ബിജെപി വിട്ട പ്രമുഖര്‍. ബിജെപിയില്‍ വംശ രാഷ്ട്രീയമാണ് നടമാടുന്നതെന്നാണ് കുമാര്‍ വായി പറയുന്നത്.
മേഘാലയില്‍ ബിജെപിയ്‌ക്കൊപ്പം ഭരണപങ്കാളികളായ എന്‍പിപി അരുണാചല്‍ പ്രദേശില്‍ മത്സരിക്കാനുള്ള 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയില്‍ മത്സരിക്കാന്‍ പോകുന്ന 54 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയും പുറത്തുവിട്ടു. അതേസമയം ഭരണം നടത്താന്‍ ആവശ്യമാണെങ്കില്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്നാണ് എന്‍പിപി വക്താവ് മുട്ചു മിതി പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി ഉടന്‍ തന്നെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഉടന്‍ പുറത്തുവിടും. ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിലെ സ്ഥിരാംഗമാണ് എന്‍പിപി. 60 അംഗ നിയമസഭയില്‍ എന്‍പിപി 30 മുതല്‍ 40 വരെ സീറ്റ് നേടുമെന്ന പ്രതീക്ഷയിലാണ് ജനറല്‍ സെക്രട്ടറി തോമസ് സാംഗ്മ. ഏപ്രില്‍ 11 ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും അരുണാചലില്‍ നടക്കും.
from mangalam.com https://ift.tt/2OeIuXv
via IFTTT
No comments:
Post a Comment