അലബാമ: അമേരിക്കയിലെ അലബാമയില്‍ വന്‍ പ്രകൃതി ദുരന്തം. ഈസ്റ്റ് അലബാമയിലെ ലീ കൗണ്ടിയില്‍ വീശിയടിച്ച ടൊര്‍ണാഡോ (ചുഴലിക്കാറ്റ്)യില്‍ 23 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കൗണ്ടി ഷെരീഫ് ജെയ് ജോന്‍സ് പറഞ്ഞു.
രാത്രിയില്‍ അപകടസാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെയെ ആരംഭിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
from mangalam.com https://ift.tt/2VyYWnP
via IFTTT
No comments:
Post a Comment