കാമുകന്റെ കോടികള്‍ വിലമതിക്കുന്ന കാര്‍ കാമുകി തകര്‍ത്തു, സോഷ്യല്‍ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു വീഡിയോ. തന്നെ കബളിപ്പിച്ച കാമുകന്റെ 20 കോടിയുടെ കാര്‍ തകര്‍ത്ത കാമുകി എന്ന പേരില്‍ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കാമുകന്റെ 20 കോടിയുടെ ബുഗാട്ടി ഷിറോണ്‍ കാര്‍ കാമുകി തകര്‍ത്തു എന്നാണ് വാര്‍ത്ത. ഹൈഹീല്‍ ചെരുപ്പുകൊണ്ട് തകര്‍ത്ത വീന്റ്ഷീല്‍ഡും കാറിന്റെ ബോഡിയിലാകെ കറുത്ത പെയിന്റില്‍ ചതിയന്‍ എന്ന എഴുത്തിയിരിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
എന്നാല്‍ ഇത് വ്യാജമാണെന്നാണ് പലരുടെയും അഭിപ്രായം. ഹൈഹീല്‍ ചെരുപ്പിന് അടിച്ചാല്‍ പൊട്ടുന്ന വിന്‍ഡ് ഷീല്‍ഡല്ല ഷിറോണിന്റേതെന്നും ഇനി അഥവാ പൊട്ടിയാല്‍ തന്നെ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ ആയിരിക്കില്ല എന്നുമാണ് ബുഗാട്ടി ആരാധകരുടെ പക്ഷം. ഏതായാലും വിഡിയോ ലോകമെമ്പാടും വൈറലാവുകയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു.
💀☠️ pic.twitter.com/6rfPJtl8BX— Earl Karanja (@Earlsimxx) March 7, 2019
from mangalam.com https://ift.tt/2VSqh4x
via IFTTT
No comments:
Post a Comment