സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് സിദ്ദിഖ്, ഫാസിസത്തിന് എതിരെയുള്ള പോരാളിയെന്ന് മുല്ലപ്പള്ളി: 20/20 വിജയമെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് സിദ്ദിഖ്, ഫാസിസത്തിന് എതിരെയുള്ള പോരാളിയെന്ന് മുല്ലപ്പള്ളി: 20/20 വിജയമെന്ന് ചെന്നിത്തല

വയനാട്/ആലപ്പുഴ: വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടി.സിദ്ദിഖ്. ഇടത് പക്ഷത്തിനും ബിജെപിക്കും എതിരെ യുഡിഎഫ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണിതെന്നും കേരളത്തില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും സിദ്ദിഖ് പറഞ്ഞു.

നേരത്തെ ടി.സിദ്ദിഖിനെയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം കേരളത്തിന് അഭിമാനമൂഹൂര്‍ത്തമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന കാര്യം സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരും. വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് കഴിയുമോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. കൂടുതല്‍ തിളക്കമുള്ള വിജയം നേടാന്‍ കോണ്‍ഗ്രസിന് ഇത്തവണ കഴിയും. കേരളത്തിലെ യുഡിഎഫിനും ഘടകക്ഷികള്‍ക്കും വലിയ ആശ്വാസവും സന്തോഷവുമാണ്. വലിയ മാറ്റം കേരള രാഷ്ര്ടീയത്തില്‍ ഉണ്ടാക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്ക് വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



from mangalam.com https://ift.tt/2uBWfGQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages