കോട്ടയം: പള്ളി സ്വത്ത് ഭരണത്തില്‍ നിയമം കൊണ്ടുവരുന്നതിന് നിയമപരിഷ്‌കരണ കമ്മീഷന്‍ കൊണ്ടുവന്ന കരട് ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ വേറിട്ട ശബ്ദമായി ഒരു ദേവാലയം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള കുമരകത്തെ സെന്റ് ജോണ്‍സ് ദ ബാപിസ്റ്റ് ദേവാലയത്തിലെ ഭരണസമിതിയാണ് ചര്‍ച്ച് ബില്‍ നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചത്. 2009ല്‍ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ കൊണ്ടുവന്ന ചര്‍ച്ച് ട്രസ്റ്റ് ആക്ട് നടപ്പാക്കണമെന്നാണ് 'ആറ്റാമംഗലം പള്ളി' എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഈ ദേവാലയത്തിലെ പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.
ജസ്റ്റീസ് കെ.ടി തോമസ് അധ്യക്ഷനായ നിയപരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടുവച്ച നിലവിലെ കരട് ബില്ലിനേക്കാള്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് കൃഷ്ണയ്യരുടെ ബില്‍. നിലവിലെ ബില്ലിനെ കുറിച്ചുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ നിയമപരിഷ്‌കരണ കമ്മീഷന് സമര്‍പ്പിക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നുവെന്നും മുന്‍ ട്രസ്റ്റിയും നിലവിലെ ഭരണസമിതി അംഗവുമായ വി.എസ് കുര്യാക്കോസ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ചര്‍ച്ച് ആക്ടിനെ പിന്തുണയ്ക്കാന്‍ പള്ളി ഭരണസമിതി ഐക്യകണേ്ഠന കഴിഞ്ഞ വര്‍ഷം തീരുമാനിക്കുകയും 2009ലെ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം അയക്കുകയും ചെയ്തിരുന്നു. ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയറ്റിലേക്ക് നടന്ന മാര്‍ച്ചിലും പള്ളി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
പുതിയ ബില്ലിനെ കുറിച്ചുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷന് ഇമെയില്‍ ചെയ്തിരുന്നുവെന്ന് ട്രസ്റ്റി പി.വി അബ്രഹാം പ്രതികരിച്ചു. സഭാസ്വത്തിന്റെ യുക്തവും സുതാര്യവുമായ ഭരണം ഉറപ്പാക്കുന്ന നിലവിലെ ബില്ലിലെ വ്യവസ്ഥയേയും സ്വാഗതം ചെയ്യുന്നു. അത് ദുര്‍ഭരണത്തിന് പ്രതിവിധിയുണ്ടാക്കും. എന്നാല്‍ മറ്റ് പല കാര്യങ്ങളിലും ഈ ബില്‍ നശബ്ദത പാലിക്കുകയാണ്. അതുകൊണ്ടുതന്നെ 2009ലെ ബില്‍ നടപ്പാക്കണമെന്നാണ് പള്ളികമ്മിറ്റി ആവശ്യപ്പെടുന്നത്.
പള്ളികളുടെ കണക്കുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സി കൊണ്ടുവരിക, വ്യവസ്ഥകളുടെ ലംഘനമുണ്ടായാല്‍ ശിക്ഷ നടപ്പാക്കുക, വാര്‍ഷിക ബജറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ചില ശിപാര്‍ശകളാണ് നിലവിലെ കമ്മീഷന് പള്ളികമ്മിറ്റി സമര്‍പ്പിച്ചത്. ഓരോ പ്രദേശത്തും സ്ഥലം വാങ്ങി പള്ളി സ്ഥാപിക്കുന്നത് ആ നാട്ടിലെ വിശ്വാസികളാണ് . അതുകൊണ്ട് ഇടവകാംഗങ്ങളായ അവര്‍ തന്നെയാണ് പള്ളി സ്വത്തിന്റെ യഥാര്‍ത്ഥ ഉടമകളെന്നും പി.വി അബ്രഹാം ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/2H5DT9u
via IFTTT
No comments:
Post a Comment