സിം കാർഡ് ഹാക്ക് ചെയ്ത് കോളേജ് അധ്യാപകന്റെ 15000 രൂപ തട്ടിയെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

സിം കാർഡ് ഹാക്ക് ചെയ്ത് കോളേജ് അധ്യാപകന്റെ 15000 രൂപ തട്ടിയെടുത്തു

മാള:മൊബൈൽ ഫോണിലെ സിം കാർഡ് ഹാക്ക് ചെയ്ത് പണം തട്ടുന്ന തന്ത്രത്തിൽ കുടുങ്ങി കോളേജ് അധ്യാപകന്റെ 15,000 രൂപ നഷ്ടമായി. മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് കോളേജിലെ കൊമേഴ്സ് അധ്യാപകൻ വടമ പാലപ്പറമ്പിൽ അജീഷിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്. ചൊവ്വാഴ്ച വൈകീട്ട് 4.45-നാണ് 6202152756 എന്ന നമ്പറിൽനിന്ന് വിളി വന്നത്. ബാങ്കിൽനിന്നാണെന്നും താങ്കളുടെ എ.ടി.എം. കാർഡിന്റെ കാലാവധി കഴിഞ്ഞുവെന്നും പുതുക്കണമെന്നുമാണ് പറഞ്ഞത്. ഇംഗ്ലീഷിൽ സ്ത്രീയായിരുന്നു സംസാരിച്ചത്. രണ്ടാമതും ഇതേ നമ്പറിൽനിന്ന് വന്ന കോൾ അറ്റൻഡ് ചെയ്തപ്പോഴാണ് ഫോണിന്റെ നിയന്ത്രണം നഷ്ടമായ കാര്യം അറിയുന്നത്. ഫോണിലേക്ക് വന്ന ഒ.ടി.പി. നമ്പറും അജീഷിന്റെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐ.എഫ്.എസ്. കോഡും രണ്ടുപേർ തമ്മിൽ പറഞ്ഞുകൊടുക്കുന്നത് കേൾക്കാമായിരുന്നു. ഫോൺ കട്ട് ചെയ്യാനും സാധിക്കുമായിരുന്നില്ല. അപ്പോഴേക്കും അക്കൗണ്ടിൽനിന്ന് 9,999 രൂപ പിൻവലിച്ചതായി മെസേജ് വന്നു. തൊട്ടുപിറകെ ഇത്തരത്തിൽ 5000 രൂപ കൂടി പിൻവലിച്ചതായി മെസേജ് ലഭിച്ചു. മറ്റൊരു ഫോണിൽനിന്ന് ബാങ്കിലേക്ക് വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചതിനാൽ കൂടുതൽ തുക നഷ്ടമായില്ല. പിന്നീട് ഇത്തരത്തിൽ അഞ്ച് അധ്യാപകർക്കുകൂടി വിളി വന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ അറിയാമായിരുന്നതിനാൽ അവരാരും കോൾ എടുത്തില്ല. മറ്റ് അധ്യാപകരും അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മേലധികാരികളെ ധരിപ്പിച്ചിട്ടുള്ളതായി ബാങ്കിന്റെ ബ്രാഞ്ച് മാനേജർ പറഞ്ഞു. അജീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചതായി മാള എസ്.എച്ച്.ഒ. കെ.കെ. ഭൂപേഷ് പറഞ്ഞു. മുംബൈയിൽനിന്നാണ് കോൾ വന്നിട്ടുള്ളതെന്നാണ് സൈബർ സെൽ നൽകുന്ന സൂചന. 620-ൽ ആരംഭിക്കുന്ന വ്യത്യസ്ത നമ്പറുകളിൽനിന്നാണ് വിളികൾ വന്നിട്ടുള്ളത്. പിന്നീട് ഈ നമ്പറുകളിലേക്ക് വിളിച്ചാൽ ഈ നമ്പർ നിലവിലില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്.\ Content Highlights:sim card hacked college lecturer lost rs 15000


from mathrubhumi.latestnews.rssfeed https://ift.tt/2H6WyRu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages